അബൂദബി: ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡെലിവറി വൈകാതെ അബൂദബിയിൽ യാഥാർഥ്യമാവും. തലസ്ഥാന നഗരിയിൽ ഡ്രോൺ ഡെലിവറിയുടെ പരീക്ഷണ പദ്ധതി ഉടൻ ആരംഭിക്കും. മരുന്ന് വിതരണം, ഭക്ഷണ വിതരണം, അബൂദബിയിലെ പ്രധാന എമിറേറ്റ്സ് പോസ്റ്റ് ഓഫിസുകളിലേക്ക് രേഖകൾ കൊണ്ടുപോവുക തുടങ്ങിയ ജോലികൾക്കാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തുക. അബൂദബി പോർട്സ് ഗ്രൂപ്പിന്‍റെ ഡിജിറ്റൽ പങ്കാളിയായ മഖ്ത ഗേറ്റ് വേ, എമിറേറ്റ്സ് പോസ്റ്റ്, സ്കൈ ഗോ എന്നിവയുടെ സഹകരണത്തോടെ വൈകാതെ ഡ്രോണുകൾ പാർസലുകളും രേഖകളും എമിറേറ്റിലെ ദൂരസ്ഥലങ്ങളിലേക്കും എത്തിക്കുമെന്ന് അധികൃതർ പറയുന്നു.
ഡ്രോണുകളുടെ പരീക്ഷണ ഡെലിവറിയിൽ എത്രമാത്രം ഭാരം വഹിക്കാനാവും, ഇതുകൊണ്ടുള്ള ഗുണങ്ങൾ, ആവശ്യക്കാർ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷണ ഡെലിവറി നടത്തുന്ന പ്രദേശങ്ങളോ എത്ര കാലത്തേക്കാണ് പരീക്ഷണം നടത്തുന്നതെന്നോ ഉള്ള വിശദാംശങ്ങൾ അധികൃതർ അറിയിച്ചിട്ടില്ല.ഈ വർഷം അവസാനത്തോടെ പരീക്ഷണ ഡ്രോൺ ഡെലിവറി പൂർത്തിയാക്കി അടുത്തവർഷം വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി ആരംഭിക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.