അബൂദബിയിൽ  ഗതാഗതം നിരീക്ഷിക്കാൻ ഡ്രോണുകൾ

ദുബൈ: ഗതാഗത നിരീക്ഷണം നടത്തി അബൂദബിയിലെ പാതകൾക്ക്​ മുകളിൽ ഡ്രോണുകൾ വട്ടമിട്ട്​ പറക്കാനൊരുങ്ങുന്നു. ‘അൽ ജർനാസ്​’ എന്ന പേരിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്ന ഡ്രോണുകളുടെ രണ്ട്​ മാതൃകകൾ ജൈറ്റക്​സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​. നിയന്ത്രണ കേന്ദ്രത്തിൽ നിന്ന്​ ഏഴ്​ കിലോമീറ്റർ വരെ 40 മിനിറ്റോളം പറക്കാൻ ശേഷിയുള്ള ഡ്രോണുകളാണിവ.

ജങ്​ഷനുകളിലെ വാഹനങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനും അനധികൃത പാർക്കിങ്​ ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ ക​ണ്ടെത്താനും ഇവക്ക്​ കഴിയും. 
പദ്ധതിക്ക്​ സിവിൽ വ്യോമയാന പൊതു അതോറിറ്റിയുടെ ലൈസൻസ്​ ലഭിച്ചിട്ടുണ്ട്​.

Tags:    
News Summary - drones will controll traffic-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.