ദുബൈ: സമൂഹമാധ്യമങ്ങൾ വഴി യു.എ.ഇയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന അന്താരാഷ്ട്ര ബന്ധമുള്ള സംഘത്തെ ദുബൈ പൊലീസ് പിടികൂടി. 'ലൊക്കേഷൻസ്' എന്നു പേരിട്ട ഓപറേഷനിലൂടെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചുവെച്ച ഒരു ടൺ മയക്കുമരുന്ന് പിടികൂടുകയും 91 പേരെ പിടികൂടുകയും ചെയ്തു. 176 മില്യൺ ദിർഹം ഏകദേശ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. ആകെ പിടികൂടിയ മയക്കുമരുന്ന് 1342 കിലോ ഗ്രാം വരുമെന്ന് ദുബൈ പൊലീസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സംഘടിത കുറ്റകൃത്യങ്ങൾ തടയുകയും സമൂഹത്തെ അപകടങ്ങളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നതിനുള്ള പൊലീസിെൻറ പരിശ്രമങ്ങളുടെ ഭാഗമായാണ് 'ലൊക്കേഷൻസ്' ഓപറേഷൻ നടപ്പിലാക്കിയതെന്ന് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മാറി പറഞ്ഞു. സൈബർ രംഗത്ത് ശ്രദ്ധയിൽപെടുന്ന ഇത്തരം കുറ്റകൃത്യങ്ങൾ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾക്ക് www.ecrime.ae എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയും സമൂഹമാധ്യമങ്ങളിലെ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് പല തട്ടിപ്പുകളും മയക്കുമരുന്ന് വിതരണവും നടക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇക്കാര്യത്തിൽ കൃത്യമായ ജാഗ്രത സൂക്ഷിക്കണമെന്നും അൽ മാറി ആവശ്യപ്പെട്ടു. പിടികൂടിയതിൽ ഹാഷിഷ്, ക്രിസ്റ്റൽമിത്ത്, ഹിറോയിൻ, നാർകോട്ടിക് ഗുളികകൾ, കഞ്ചാവ്, കൊക്കൈയ്ൻ, കറുപ്പ് തുടങ്ങിയവയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.