മദ്യപിച്ച്​ വാഹനമോടിച്ചയാൾക്ക്​ 20,000 ദിർഹം പിഴ

അബൂദബി: മദ്യപിച്ച് ഒാടിച്ച വാഹനം രണ്ട് കാറുകളിൽ ഇടിച്ച കേസിൽ അറബ് വംശജനായ യുവാവിന് 20,000 ദിർഹം പിഴ. കീഴ്ക്കോടതികളുടെ വിധി ശരിവെച്ച് ഫെഡറൽ സുപ്രീം കോടതിയാണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
20കാരനായ യുവാവ് മദ്യപിച്ച് വാഹനമോടിച്ച് രണ്ട് കാറുകളിൽ ഇടിച്ചതായി കോടതി രേഖകളിൽ പറയുന്നു. രണ്ട് കാറുകളിലെയും ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെെട്ടങ്കിലും കാറുകൾക്ക് കേടുപാട് സംഭവിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് അപായകരമായി വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു

Tags:    
News Summary - drunk, fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.