ദുബൈ: രണ്ടാഴ്ചയായി നടക്കുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിെൻറ പുരുഷ വിഭാഗം ഫൈനൽ നാളെ. റോജർ ഫെഡററും നൊവാക് ദ്യോകോവിചും റാഫേൽ നദാലുമില്ലാത്ത ടൂർണമെൻറിൽ ആര് ജയിച്ചാലും അത് പുതിയ താരപ്പിറവിയാകും. മികച്ച ഫോമിൽ കളിക്കുന്ന ഷപോവലോവിനും റുബ്ലേവിനുമാണ് സാധ്യത കൽപിക്കുന്നത്. ദോഹയിൽ നടന്ന ഖത്തർ ഓപണിെൻറ ക്വാർട്ടറിൽ പരാജയപ്പെട്ടതോടെയാണ് ഫെഡറർ ദുബൈ ഓപണിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ചത്. പരിക്കേറ്റ ദ്യോകാവിച് നേരത്തെ തന്നെ പിൻമാറിയിരുന്നു.
അതേസമയം, വനിത വിഭാഗത്തിൽ സ്പാനിഷ് താരം ഗാർബെയ്ൻ മുഗുരസ ജേതാവായി. കലാശപ്പോരിൽ ബാർബോറ ക്രെജിക്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു മുഗുരുസയുടെ കിരീട ധാരണം (7-6, 6-3). വനിത ഡബ്ൾസിലിറങ്ങിയ ഇന്ത്യയുടെ ഏക പ്രതീക്ഷയായ സാനിയ മിർസ - ആന്ദ്രജ െക്ലപാക് സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. സ്റ്റെഫാനി-കാർട്ടർ ജോഡികളോട് നേരിട്ടുള്ള സെറ്റിനായിരുന്നു പരാജയം (3-6, 3-6).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.