മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത്​ ശ്ര​​ദ്ധേ​യ നേ​ട്ട​വു​മാ​യി ഡു

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ സു​സ്ഥി​ര​ത യാ​ത്ര​യി​ൽ ​ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച്​ എ​മി​റേ​റ്റ്​ ഇ​ൻ​ഗ്രേ​റ്റ​ഡ്​ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി (ഡു). ‘​ന​മ്മു​ടെ എ​മി​റേ​റ്റി​നാ​യി ന​മു​ക്ക്​ ന​ടാം’ എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​മി​റേ​റ്റ്​ എ​ൻ​വ​യോ​ൺ​മെ​ന്‍റ്​ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ ഈ ​വ​ർ​ഷം ഇ​തു​വ​രെ 14,000 കി​ലോ മാ​ലി​ന്യം പു​നഃ​ചം​ക്ര​മ​ണം ​ചെ​യ്യു​ക​യും 14 മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി ഡു ​അ​റി​യി​ച്ചു.

13,040 കി​ലോ പേ​പ്പ​ർ മാ​ലി​ന്യ​ങ്ങ​ളും 1,240 കി​ലോ പ്ലാ​സ്റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് പു​നഃ​ചം​ക്ര​മ​ണം ചെ​യ്​​ത​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി മാ​ലി​ന്യ​ങ്ങ​ൾ കു​റ​യു​ക​യും രാ​ജ്യ​ത്തി​ന്‍റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ​ക്ക്​ വ​ലി​യ സം​ഭാ​വ​ന ന​ൽ​കാ​നും ക​ഴി​ഞ്ഞ​താ​യി ഡു ​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Du with notable achievements in the field of waste management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.