അജ്മാന്: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വിസുകള്‍ അജ്മാന് മുസല്ല സ്റ്റേഷനില്‍ നിന്നാരംഭിക്കും. നേരത്തേ അജ്മാന് അല്‍ തല്ലയിലെ പുതിയ ബസ് സ്റ്റേഷനില്‍ നിന്ന് മാത്രമായിരുന്നു ദുബൈ വിമാനത്താവള ബസുകള്‍ സര്‍വിസ് നടത്തിയിരുന്നത്. എന്നാല്‍, കൂടുതല്‍ ആളുകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ നഗരത്തിലുള്ള മുസല്ല ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിക്കുകയായിരുന്നു.
മുസല്ല സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ അജ്മാന് അല്‍ തല്ലയിലെ മെയിന്‍ ബസ് സ്റ്റേഷനില്‍ കയറിയ ശേഷമായിരിക്കും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുക. ഇതോടെ അജ്മാന് നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന യാത്രക്കാര്‍ക്ക് ദുബൈ വിമാനത്താവളത്തിലേക്ക് യാത്രക്ക് ഏറെ സൗകര്യമായിരിക്കും. എമിറേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ക്ക് അല്‍ തല്ലയിലെ ബസ് സ്റ്റേഷനില്‍ നിന്ന് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യവും കൂട്ടത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 3.15, 6.15, 10.15 നും വൈകീട്ട് 4.15, 8.45 നും രാത്രി 10.45 നുമാണ് മുസല്ല സ്റ്റേഷനില്‍ നിന്നും ബസുകള്‍ പുറപ്പെടുന്നത്. മുസല്ലയില്‍ നിന്നും പുറപ്പെട്ട ബസുകള്‍ അല്‍ തല്ല ബസ് സ്റ്റേഷനില്‍ പ്രവേശിച്ച ശേഷമാണ് അവിടെ നിന്നും ദുബൈയിലേക്ക് പുറപ്പെടുന്നത്. 20 ദിര്‍ഹമാണ് ഈ യാത്രക്കായി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.
സൗദിയിലെ വിവിധ നഗരങ്ങളിലേക്കും അജ്മാന് അല്‍ തല്ലയിലുള്ള മെയിന്‍ ബസ് സ്റ്റേഷനില്‍ നിന്നും ദിനംപ്രതി ബസ് സര്‍വിസുകള്‍ നടത്തുന്നുണ്ട്. ഇത് കൂടാതെ ദുബൈ എക്സ്പോ 2020 മേള നഗരിയിലേക്കും അജ്മാന് മെയിന്‍ സ്റ്റേഷനില്‍ നിന്നും സൗജന്യമായി ബസ് സര്‍വിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.