ദുബൈ: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിച്ചവരുടെ വിമാന യാത്ര സുഗമവും വേഗത്തിലുമാക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ചിരിക്കുന്നത്. തീർഥടാകർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും മികച്ച സേവനങ്ങൾ നിലനിർത്തുന്നതിന് ദുബൈ വിമാനത്താവളത്തിലെ ഓഹരി ഉടമകളുടെയും സേവന പങ്കാളികളുടെയും സഹകരണം പ്രധാനമാണെന്ന് ഹജ്ജ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ മർസൂഖി പ്രസ്താവനയിൽ പറഞ്ഞു. ഹജ്ജ് തീർഥടന സമയമാണ് ദുബൈ വിമാനത്താവളത്തെ സംബന്ധിച്ച് ഏറ്റവും തിരക്കേറിയ സീസൺ.
ഹജ്ജ് തീർഥാടകർക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ദുബൈയിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്കും തിരികെയെത്തുന്നവർക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് അൽ മസൂഖി പറഞ്ഞു. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
ദുബൈ പൊലീസ്, ജനറൽ ഡയക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫേഴ്സ്, ദുബൈ കസ്റ്റംസ്, ദുബൈ ആരോഗ്യ വകുപ്പ്, ഫ്ലൈ ദുബൈ, വിവിധ എമിറേറ്റിലെ ഉദ്യോഗസ്ഥർ, സൗദി എയർലൈൻസ്, ഫ്ലൈനാസ്, മറ്റ് വിമാന സർവിസ് കമ്പനികൾ തുടങ്ങിയവരാണ് ഇതിലെ അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.