ദുബൈ: ദുബൈയുടെ മനോഹാരിത കാമറയിൽ ഒപ്പിയെടുത്ത് ആൽബമായി പുറത്തിറക്കിയിരിക്കുകയാണ് റാസ് സംവിധാനം ചെയ്ത 'ദുബായ്'എന്ന മ്യൂസിക്കൽ ആൽബം. പാം ജുമൈറ മുതൽ ബുർജ് ഖലീഫ വരെ ദുബൈയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളും സൗന്ദര്യവും പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുകയാണ് ആൽബം. ദുബൈയിലെ പ്രവാസികളാണ് അരങ്ങിലും അണിയറയിലും. ''സുന്ദരം സ്വപ്നം ഈ ദുബൈ''എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകരായ നജീം അർഷാദും നൈഷ ഫാത്തിമയുമാണ്. എമിറേറ്റ്സ് ഓൺ (Emirates Own) എന്ന യൂ ട്യൂബ് ചാനലിലൂടെ തിങ്കളാഴ്ചയാണ് ആൽബം പുറത്തിറക്കിയത്.
സമൃദ്ധിയുടെയും സഹിഷ്ണുതയുടെയും അടയാളമായി ഈ രാജ്യത്തെ സമർപ്പിച്ച യു.എ.ഇ ഭരണാധികാരികൾക്കും ഇമാറാത്തി ജനതക്കും അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ആൽബം തുടങ്ങുന്നത്. രാജ്യത്തിെൻറ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച പ്രവാസി മലയാളികൾക്കും ആൽബം സമർപ്പിക്കുന്നു. ദുബൈ കാണാനെത്തുന്ന നാല് സുഹൃത്തുക്കളുടെ കണ്ണിലൂടെയാണ് എമിറേറ്റ്സിെൻറ സൗന്ദര്യം പ്രേക്ഷരിലേക്ക് എത്തിക്കുന്നത്. ആലപ്പുഴ സ്വദേശിയായ റാസിെൻറ ഭാര്യ അലീന റിയാസാണ് നിർമാണം. രതീഷ് റോയ് ആണ് സംഗീതസംവിധാനം. മ്യൂസിക്കിൽ റാസ് ടച്ചുമുണ്ട്. വരികൾ കുറിച്ചത് ഫൈസൽ പൊന്നാനി. കാമറ ജി. ബിജുവും എഡിറ്റിങ് റഹീഫും നിർവഹിച്ചിരിക്കുന്നു. ടിക് ടോക് താരങ്ങളായ അരുൺ, അജ്മൽ, സയന, ഷനായ എന്നിവരാണ് അഭിനയിച്ചത്. നൈഷ ഫാത്തിമ ദുബൈയിലെത്തിയാണ് റെക്കോഡിങ് നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.