ദുബൈ: ആരോഗ്യ പരിപാലന രംഗത്ത് വലിയ ഭീഷണി നേരിടുന്ന ഗസ്സക്ക് ആംബുലൻസുകൾ സംഭാവനയായി നൽകുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഇമാറാത്തി വ്യവസായിയും അൽ ഹബ്തൂർ ഗ്രൂപ് സ്ഥാപക ചെയർമാനുമായ ഖലഫ് അഹ്മദ് അൽ ഹബ്തൂർ. പദ്ധതിയുടെ ആദ്യ ഘട്ടമായി നിരവധി ആംബുലൻസുകൾ ഫലസ്തീൻ റെഡ് ക്രസൻറിന് കൈമാറി. ഏറ്റവും പുതിയ മെഡിക്കൽ സംവിധാനങ്ങൾ സജ്ജീകരിച്ചാണ് ആംബുലൻസ് തയാറാക്കിയിരിക്കുന്നത്.
അൽ ഹബ്തൂർ ഗ്രൂപ്പിന്റെ ഈജിപ്ത് സി.ഇ.ഒ ഇസ്ലാം കമാൽ ഗനീമിന്റെ നേതൃത്വത്തിലാണ് ഇവ റഫ അതിർത്തി വഴി കൈമാറിയത്. ഈയവസരത്തിൽ ഗസ്സയിലെ സഹോദരങ്ങൾക്കൊപ്പം നിൽക്കുക എന്നത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തം എന്ന നിലയിലാണ് ആംബുലൻസുകൾ നൽകിയതെന്ന് ഖലഫ് അൽ ഹബ്തൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.