ദുബൈ: ദുബൈ നഗരത്തെ അൽപം ഉയരെനിന്ന് കാണണമെന്നുണ്ടോ? ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ 60 ദിർഹം മുടക്കിയാൽ അതിനുള്ള അവസരം കിട്ടും. ബുർജ് ഖലീഫയുടെ 124, 125 നിലകളിലുള്ള 'അറ്റ് ദ ടോപ്പിൽ' ആണ് യു.എ.ഇയിലെ താമസക്കാർക്ക് അവസരമുള്ളത്. ഈ വേനൽക്കാല ഓഫർ സെപ്റ്റംബർ 30 വരെയുണ്ട്. പൊതു അവധി ദിവസങ്ങളിലടക്കം ആനുകൂല്യം ലഭ്യമാണ്.
സന്ദർശകർ ടിക്കറ്റ് കൗണ്ടറുകളിൽ ദേശീയ തിരിച്ചറിയൽ കാർഡ് കാണിക്കണം. ബുർജ് ഖലീഫ വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. സൈറ്റ്: atthetop.ae. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയിൽനിന്നുള്ള നഗരക്കാഴ്ചകൾ ആസ്വദിക്കാൻ നൂറുകണക്കിന് സന്ദർശകരാണ് ദിവസവും എത്തുന്നത്.
148ാം നിലയിലും സന്ദര്‍ശകര്‍ക്കായി നിരീക്ഷണ തട്ടുണ്ട്. ബുർജ് ഖലീഫ ഇതിനകം നാല് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിതി, ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ തട്ട്, തറനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള റസ്റ്റാറന്റ് (അറ്റ്മോസ്ഫിയര്‍) എന്നിവയാണ് റെക്കോഡുകള്‍.
2015ല്‍ ലോകത്തെ മികച്ച ആകര്‍ഷണ കേന്ദ്രമായി 'അറ്റ് ദ ടോപ്' ബുര്‍ജ് ഖലീഫ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാരിസിലെ ഈഫല്‍ ടവറിനും ഫ്ലോറിഡയിലെ ഡിസ്നി ലാൻഡിനും പിറകില്‍ ലോകത്ത് ഏറ്റവുമധികം സെല്‍ഫികള്‍ പകര്‍ത്തപ്പെടുന്ന സ്ഥലംകൂടിയാണ് ബുര്‍ജ് ഖലീഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.