ദുബൈ: തുടർച്ചയായ എട്ടാം വർഷവും ദുബൈ ചേംബർ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ലേബർ പുരസ്കാരം സ്വന്തമാക്കി യൂനിയൻ കോപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇക്കുറി ഓൺലൈനായാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. സ്ഥാപനത്തിെൻറ സാമൂഹിക പ്രതിബദ്ധതയും മറ്റ് മേഖലകളെ പിന്തുണക്കുന്ന നടപടികളും പരിസ്ഥിത സൗഹൃദ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപറേറ്റിവ് സ്ഥാപനമായ യൂനിയൻ കോപ്പിന് പുരസ്കാരം നൽകുന്നത്.
സ്ഥാപനത്തെ പ്രതിനിധാനം ചെയ്ത് ഹാപിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി, സ്ട്രാറ്റജി ആൻഡ് കോർപറേറ്റ് െഡവലപ്മെൻറ് ഡയറക്ടർ പ്രിയ ചോപ്ര, ഡെപ്യൂട്ടി ഡയറക്ടർ ഡാരിൻ അവിദ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ദുബൈ ചേംബർ ചെയർമാൻ മാജിദ് സൈഫ് അൽ ഗുറൈർ അവാർഡ് കൈമാറി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സ്ഥാപനം എന്നും പ്രതിജ്ഞാബദ്ധമാണെന്നും മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയാവാനുള്ള കഠിന പരിമ്രത്തിലാണെന്നും അൽ ബസ്തകി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.