ദുബൈയിൽ കോടതി പ്രവർത്തനം നിർത്തുന്നു

ദു​ബൈ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ കോ​ട​തി വി​ചാ​ര​ണ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും. കോ​ർ​ട്ട് ഓ​ഫ് കാ​സേ​ഷ​ൻ, അ​പ്പീ​ൽ കോ​ട​തി, പൊ​തു​വാ​യി ന​ട​ക്കു​ന്ന കോ​ട​തി​ക​ൾ എ​ന്നി​വ​യി​ലെ എ​ല്ലാ ജു​ഡീ​ഷ്യ​ൽ ഹി​യ​റി​ങ്ങു​ക​ളും മാ​ർ​ച്ച് 22 മു​ത​ൽ ഏ​പ്രി​ൽ 16 വ്യാ​ഴം വ​രെ നി​ർ​ത്തും.


എ​ന്നാ​ൽ, ത​ട​വി​ലാ​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ള്ള കേ​സു​ക​ളി​ൽ മാ​ത്രം ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് തു​ട​രും. ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന പ്ര​തി​ക​ള​ട​ക്കം ചി​ല വി​ചാ​ര​ണ​ക​ൾ വി​ദൂ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ഡ്ജി​മാ​ർ പ​രി​ഗ​ണി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് കോ​ട​തി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ എ​മി​റേ​റ്റി​ൽ കൈ​ക്കൊ​ള്ളു​ന്ന സു​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ഈ ​നീ​ക്കം.

Full View
Tags:    
News Summary - dubai court-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.