ദുബൈ: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലെ 23,000 വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ദുബൈ കസ്റ്റംസ് വിഭാഗം. സ്ത്രീകളുടെ ബാഗുകൾ, വാച്ചുകൾ, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത ഉൽപന്നങ്ങൾ അധികൃതർ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പുനരുൽപാദിപ്പിക്കുകയാണ് ചെയ്തത്.
ഇതിലൂടെ വ്യാജ ഉൽപന്നങ്ങളുടെ ഭീഷണിയിൽ നിന്ന് മുൻനിര ബ്രാൻഡുകളെ സംരക്ഷിക്കാനും ഇത് നശിപ്പിക്കുന്നത് മൂലമുള്ള പാരിസ്ഥിതിക ആഘാതം കുറക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
കണ്ടെടുത്ത ഉൽപന്നങ്ങൾ 14ലക്ഷം ദിർഹത്തിന്റെ വിപണി മൂല്യമുള്ളതാണ്. ബ്രാൻഡ് ഓണേഴ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പുമായി സഹകരിച്ചുള്ള വ്യാജ ഉൽപന്നങ്ങളെ കണ്ടെത്തുന്ന പ്രവർത്തനം മികച്ച ഫലമാണുണ്ടാക്കിയതെന്ന് ദുബൈ കസ്റ്റംസിലെ ഐ.പി.ആർ വിഭാഗം ഡയറക്ടർ യൂസുഫ് മുബാറക് പറഞ്ഞു.
കഴിഞ്ഞ വർഷം ദുബൈ കസ്റ്റംസ് 17ലക്ഷം ദിർഹത്തിന്റെ ഉൽപന്നങ്ങൾ ഇത്തരത്തിൽ പിടിച്ചെടുത്തിരുന്നു. 228 ബ്രാൻഡുകളുടെ പേരിലാണ് വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തിയത്.
വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ വർധിക്കുന്ന സാഹചര്യം പരിഗണിച്ച് കഴിഞ്ഞ വർഷം കസ്റ്റം 29ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.