ദുബൈ: രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വൻമയക്കുമരുന്ന് ശേഖരം പിടികൂടി. ഹംരിയ പോർട്ടിൽ കെണ്ടയ്നറിൽ ഒളിപ്പിച്ച നിലയിൽ 30.15 കിലോ ക്രിസ്്റ്റൽ മെത്തും 46.16 കിലോ ഹഷീഷുമാണ് പിടികൂടിയത്. വിപണിയിൽ 47.5 ദശലക്ഷം ദിർഹം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ദുബൈ കസ്റ്റംസ് ഇൻസ്പെക്ഷൻ ഡിവിഷൻ ആക്ടിങ് എക്സി. ഡയറക്ടർ ഇബ്രാഹിം കമാലി പറഞ്ഞു. മയക്കുമരുന്ന് കടത്ത് പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ദുബൈ കസ്റ്റംസ് ശക്തമാക്കിയതായും വിവിധ ഘട്ടങ്ങളിലായി പരിശോധന പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശക്തമായ കസ്റ്റംസ് ഇൻറലിജൻസ്, നൂതന സ്കാനിങ് ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ സഹായത്തോടെ മയക്കുമരുന്നും ലഹരി വസ്തുക്കളും രാജ്യത്തേക്ക് കടത്തുന്നത് കർശനമായി തടയുകയാണ് ലക്ഷ്യമെന്നും കമാലി പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി ദുൈബ കസ്റ്റംസ് സീ സീ കസ്റ്റംസ് സെൻറർ മാനേജ്മെൻറ് ആരംഭിച്ച 'സേഫ് നേഷൻ' കാമ്പയിെൻറ ഭാഗമായാണ് വൻശേഖരം പിടിച്ചെടുത്തത്. 2020 നവംബറിൽ, ക്രീക്ക്, ദേ വാർഫേജ് കസ്റ്റംസ് സെൻററിൽ 662 കിലോ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.