ദുബൈ: മഹാമാരിക്കുമുന്നിൽ ലോകം വിറങ്ങലിച്ചുനിൽക്കുേമ്പാൾ ഹാഫ് മാരത്തൺ വിജയകരമായി പൂർത്തിയാക്കി ദുബൈ. കോവിഡ് തുടങ്ങിയ ശേഷം നടന്ന ആദ്യ ഹാഫ് മാരത്തണിൽ സാമൂഹിക അകലം പാലിച്ച് പങ്കെടുത്തത് 500ഓളം പേർ.വെള്ളിയാഴ്ച പുലർച്ചെ ആറിന് തുടങ്ങിയ മാരത്തൺ, സുരക്ഷിതമായി കായിക മത്സരങ്ങൾ നടത്തുന്നതെങ്ങനെയെന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
21 കിലോമീറ്റർ മാരത്തണിൽ മുഹമ്മദ് മിറ ജേതാവായപ്പോൾ ഹാംബോഴ്സ് ജീൻ ക്ലൗഡ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ദുബൈ ഇൻറർനാഷനൽ ഫിനാൻസ് സെൻററിെൻറയും (ഡി.ഐ.എഫ്.സി) സ്പോർട്സ് കൗൺസിലിെൻറയും ദുബൈ പൊലീസിെൻറയും ആർ.ടി.എയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. 40 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. അഞ്ച്, പത്ത്, 15 കിലോമീറ്ററുള്ള മൂന്ന് കാറ്റഗറിയിലായിരുന്നു മത്സരം.
സാമൂഹിക അകലം പാലിക്കുന്നുെണ്ടന്നും കോവിഡ് മുൻകരുതലെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി സുരക്ഷ സേനകൾ ഉണ്ടായിരുന്നു. പുലർച്ചെ ആറിന് ഡി.ഐ.എഫ്.സി ഗേറ്റിന് മുന്നിൽ നിന്നാരംഭിക്കുന്ന ഓട്ടം നഗരം ചുറ്റി അവിടെ തന്നെ സമാപിച്ചു. ബുർജ് ഖലീഫ, എമിറേറ്റ്സ് ടവർ, ഫ്യൂച്ചർ മ്യൂസിയം എന്നിവയുടെ കാഴ്ചകൾ ആസ്വദിച്ചായിരുന്നു മാരത്തൺ.യു.കെയിൽനിന്നുള്ള വിദഗ്ധ സംഘമാണ് സുരക്ഷ ചുമതലകൾ ഏറ്റെടുത്തിരുന്നത്. കഴിഞ്ഞവർഷം 2500 പേർ പങ്കെടുത്ത മാരത്തണാണ് ഇക്കുറി 500 പേരിൽ ഒതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.