ദുബൈയിൽ 111 കിലോ ലഹരിമരുന്നുമായി 28 പേർ അറസ്റ്റിൽ

ദുബൈ: വിവിധ ഒപറേഷനുകളിലായി 111 കിലോ ലഹരി മരുന്നുമായി 28 പേരെ ദുബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന്​ സംഘങ്ങളെയാണ്​ പൊലീസ്​ പിടികൂടിയത്​. 3.2 കോടി ദിർഹം വില വരുന്ന ലഹരിമരുന്നാണ്​ ഇവരിൽ നിന്ന്​ പിടിച്ചെടുത്തത്​. 99 കിലോ കാപ്​റ്റഗൺ ഗുളിക, 12 കിലോ ക്രിസ്റ്റൽ മെത്​, ​ഹെറോയിൻ, കഞ്ചാവ്​ എന്നിവയടങ്ങുന്നതാണ്​ ലഹരിമരുന്ന്​. മൂന്ന്​ ഓപറേഷനുകളിലായാണ്​ മൂന്ന്​ ഗാങ്ങുകളെയും വലയിലാക്കിയത്​.

ആദ്യ ഓപറേഷനിലാണ്​ കാപ്​റ്റഗൺ പിടികൂടിയത്​. ഇത്​ മാത്രം 3.1 കോടി രൂപ വിലവരും. മുൻകൂട്ടി തയാറാക്കിയ നീക്കം വഴി മൂന്ന്​ പേരെയാണ്​ പിടികൂടിയത്​. ലഹരി മരുന്ന്​ വിൽക്കാനുള്ള ശ്രമത്തിനിടയിലാണ്​ ഇവർ കുടുങ്ങിയത്​.

രണ്ടാമത്തെ ഓപ്പറേഷനിൽ ഫോൺ വഴി മയക്കുമരുന്ന് വിൽപനക്ക്​ ശ്രമിക്കുന്നയാളെ പിടികൂടി. ഇയാളിൽ നിന്ന്​ 9.7 കിലോഗ്രാം ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.

മൂന്നാം ഓപറേഷനിലാണ്​ 23 പേർ കുടുങ്ങിയത്​. സാമൂഹിക മാധ്യമങ്ങൾ വഴി ലഹരിമരുന്ന്​ വിൽക്കുന്നയാളെ തേടിയിറങ്ങിയപ്പോഴാണ്​ 23 പേർ വലയിലായത്​. ഇയാളിൽ നിന്ന്​ കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ മറ്റുള്ളവരെയും പിടികൂടിയത്​. ഹെറോയിൻ, ക്രിസ്റ്റൽ മിത്ത്​, ഹാഷിഷ്​ എന്നിവയാണ്​ ഇവരിൽ നിന്ന്​ പിടിച്ചത്​.

Tags:    
News Summary - Dubai drug gangs busted, police arrest 28 and seize narcotics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.