ദുബൈ: എക്സ്പോ നഗരിയിൽ തുറന്ന 'ടെറാ' സുസ്ഥിരത പവലിയിനിലേക്ക് വീണ്ടും പ്രവേശനം. യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിെൻറ നിര്യാണത്തെ തുടർന്ന് അടച്ച പവലിയിൻ ചൊവ്വാഴ്ച മുതൽ വീണ്ടും തുറക്കും.
കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതങ്ങളും അതിശയങ്ങളും നിറച്ച ദുബൈ എക്സ്പോയുടെ മൂന്ന് ഉപ തീമുകളിലൊന്നാണ് സുസ്ഥിരത. പരിസ്ഥിതിയിൽ മനുഷ്യരുടെ സ്വാധീനത്തെകുറിച്ച് അവബോധം വളർത്താനായ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത നിർമാണങ്ങളും കലാചാരുതയും ഒത്തുചേർന്ന കാഴ്ച വിസ്മയാണ് സുസ്ഥിരത പവലിയനിൽ ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണം, ഹരിതവത്കരണം, ജലസംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം നൽകുകയാണ് ലക്ഷ്യം.
ലോകത്തിലെ അത്ഭുതങ്ങളിലൂടെ അതിശയകരമായ ഒരു യാത്രയാണ് സന്ദർശകർക്കായി ഇവിടം ഒരുക്കിയിട്ടുള്ളത്. കാടിെൻറ വേരുകളിലൂടെ ഒരു സംവേദനാത്മക നടത്തം ഉൾപ്പെടെ ഓരോ ചുവടുകളും പ്രകൃതി അറിഞ്ഞും അനുഭവിച്ചുമുള്ള അവിസ്മരണീയ അനുഭവം തന്നെയാണ് ഓരോ സന്ദർശകരെയും കാത്തിരിക്കുന്നത്. എക്സ്പോ സൈറ്റിലെ 6,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സുസ്ഥിരത പവലിയൻ പൂർണമായും സൗരോർജ്ജത്തിൽനിന്നും പുനരുപയോഗം ചെയ്യുന്ന വെള്ളത്തിൽനിന്നുമാണ് പ്രവർത്തിക്കുന്നത്.
25 ദിർഹം നൽകി അടുത്തമാസം 10 വരെ ബുക്ക് ചെയ്യാം. www.expo2020dubai.com വെബ്സൈറ്റ് വഴിയാണ് ബുക്കിങ് ചെയ്യേണ്ടത്. പവലിയിൻ അടച്ചിട്ട ദിവസങ്ങളിൽ ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തിൽ അവസരമൊരുക്കും. അല്ലാത്തപക്ഷം പണം തിരികെ നൽകിയേക്കും. ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31 വരെ നടക്കുന്ന എക്സ്പോക്ക് മുമ്പ് കാഴ്ചകൾ കാണാനും എക്സ്പോ സ്പെഷൽ സമ്മാനങ്ങൾ വാങ്ങാനും സൗകര്യമൊരുക്കുകയാണെന്ന് രാജ്യാന്തര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ദുൈബ ബ്യൂറോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമി പറഞ്ഞു. സന്ദർശകരുടെ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
പവലിയിനിൽ നേരിട്ട് എത്തിയാൽ പ്രവേശന ടിക്കറ്റുകൾ ലഭിക്കില്ല. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഘട്ടം ഘട്ടമായി മാത്രമായിരിക്കും പവലിയനിൽ പ്രവേശനം അനുവദിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ നിശ്ചിത തീയതിയും സമയവും അറിയിക്കും.
ഏപ്രിൽ 10 വരെയാണ് സന്ദർശിക്കാനുള്ള അവസരം. ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ഒമ്പത് വരെയാണ് പ്രവേശനം. വാരാന്ത്യങ്ങളിൽ വൈകുന്നേരം നാലു മുതൽ 10 വരെയും പവലിയൻ പ്രവർത്തിക്കും.
ലോകത്തെ വിസ്മയിപ്പിക്കാൻ ദുബൈ അണിയിച്ചൊരുക്കുന്ന 'ദുബൈ എക്സ്പോ 2020'യിൽ വളൻറിയറാവാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020ൽ വളൻറിയർമാരാകാനുള്ള അപേക്ഷ ബുധനാഴ്ച വരെ സ്വീകരിക്കും. യു.എ.ഇ യിലെ സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാം. 18 വയസ്സിന് മുകളിലുള്ളവരാകണം അപേക്ഷകർ. ദേശം, വിദ്യാഭ്യാസ യോഗ്യത എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം.
ഇംഗ്ലീഷ് ഭാഷയിൽ മികച്ച ആശയ വിനിമയ ശേഷിയുള്ളവർക്കാണ് അവസരം. മാർച്ച് 31നു ശേഷം അപേക്ഷകൾ പരിശോധിച്ചശേഷം സംഘാടകർ ഇവരുമായി വ്യക്തിഗത മുഖാമുഖം നടത്തും. ഇതിൽനിന്നാണ് അന്തിമ പട്ടിക പുറത്തിറക്കുക. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. വെബ് സൈറ്റ്: www.expo2020dubai.com/programmes/volunteers
ദുബൈ: എക്സ്പോ നഗരിയിലെ പരിസ്ഥിതി സൗഹൃദ അതിശയങ്ങളെ നേരിട്ടുകാണാനായി ഒരുക്കിയ സുസ്ഥിരത പവലിയൻ ഇതുവരെ സന്ദർശിച്ചത് അരലക്ഷത്തിലധികം പേർ. ജനുവരി 22ന് പൊതുജനങ്ങൾക്കായി തുറന്നശേഷമുള്ള കണക്കാണിത്.എക്സ്പോ സൈറ്റിലെ 6,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സുസ്ഥിരത പവലിയൻ പൂർണമായും സൗരോർജ്ജത്തിൽനിന്നും പുനരുപയോഗം ചെയ്യുന്ന വെള്ളത്തിൽനിന്നുമാണ് പ്രവർത്തിക്കുന്നത്.
130 മീറ്റർ വീതിയുള്ള മേലാപ്പ് കെട്ടിടത്തിന് മേൽക്കൂരയായി സുന്ദരമായി തയാറാക്കിയിട്ടുണ്ട്.പവലിയന് ആവശ്യമായ ഉൗർജ്ജം നൽകുന്നതിന് 1,055 ഫോട്ടോവോൾട്ടെക്ക് പാനലുകൾ കൊണ്ടാണ് മേലാപ്പ് മൂടിയിരിക്കുന്നത്. വിടർന്നുനിൽക്കുന്ന സൂര്യകാന്തിപ്പൂവിെൻറ ആകൃതിയിലുള്ള കൂറ്റൻ 'എനർജി ട്രീകൾ' മുഖേനയാണ് പ്രദേശത്തുടനീളം വ്യാപിക്കുകയും സൗരോർജ്ജം വിതരണം ചെയ്യുന്നത്.
ടെറ സന്ദർശിച്ച ആയിരക്കണക്കിന് ആളുകളുകളിലൂടെ സുസ്ഥിരതയുടെ സന്ദേശം കുടുംബങ്ങളിലേക്ക് എത്തിച്ചേർന്നതായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി പറഞ്ഞു. ഇതുവരെ, ടെറയിലേക്കുള്ള 50,000ത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്തു, ഈ സവിശേഷ അനുഭവം അവരുടെ ദൈനംദിന പെരുമാറ്റത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ചോദിക്കാറുണ്ട്. സന്ദർശകരിൽ 97 ശതമാനവും തങ്ങളുടെ സ്വഭാവത്തിൽ മാറ്റംവരുത്തുമെന്നും ഞങ്ങൾ താമസിക്കുന്ന ദുർബലമായ അന്തരീക്ഷത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുമെന്നുമുള്ള മറുപടികളാണ് നൽകിയത് - റീം അൽ ഹാഷിമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.