സുസ്ഥിരത വികസനത്തോടുള്ള പ്രതിബദ്ധത എടുത്തുകാട്ടി, ദുബൈ എക്സ്പോ 2020യിൽ 'മഴക്കാടുകളുടെ മേലാപ്പ്' ആശയത്തിൽ മലേഷ്യ ഒരുക്കുന്ന പവലിയൻ അവസാനഘട്ടത്തിലേക്ക്. മനുഷ്യനും പ്രകൃതിയും തമ്മിലെ സഹവർത്തിത്വ ബന്ധത്തിലൂടെ സുസ്ഥിരത വളർത്തിയെടുക്കാനുള്ള മലേഷ്യയുടെ പ്രതിബദ്ധതയാണ് പവലിയെൻറ കേന്ദ്രബിന്ദു.
പാരിസ്ഥിതിക സംരക്ഷണത്തിലൂടെ സാമൂഹിക-സാമ്പത്തിക പുരോഗതിയെ സന്തുലിതമാക്കാനുള്ള രാജ്യത്തിെൻറ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന `സുസ്ഥിരതയെ ശക്തിപ്പെടുത്തുക' എന്ന തീമിലാണ് ലോകത്തിലെ വിസ്മയങ്ങൾ തെളിയുന്ന ദുബൈ എക്സ്പോ നഗരിയിൽ മലേഷ്യ പവലിയൻ പൂർത്തിയാക്കുന്നത്. ആഗോളതാപനത്തിെൻറയും കാലാവസ്ഥാ വ്യതിയാനത്തിെൻറയും കാലത്ത് സുസ്ഥിര ജീവിതത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതായിരിക്കും മലേഷ്യൻ പവലിയിൻ.
1234.05 ചതുരശ്ര മീറ്ററില്‍ തയ്യാറാക്കുന്ന പവലിയന് എക്സ്പോയിലെ ആദ്യ 'സീറോ കാര്‍ബണ്‍' സംരഭമായിരിക്കും. മലേഷ്യന്‍ പവലിയനിൽ 22 മന്ത്രാലയങ്ങളുടെയും 40 ഏജന്‍സികളുടെയും അഞ്ച് സ്റ്റേറ്റ് ഗവണ്മെൻറുകളുടെയും സാന്നിധ്യമുണ്ടാകും. ഇവയെല്ലാം കൂടി 26 പ്രതിവാര വാണിജ്യ - വ്യാവസായിക പരിപാടികള്‍ എക്സ്പോ നടക്കുന്ന ആറ് മാസങ്ങളിലായി സംഘടിപ്പിക്കും. ഒപ്പം കുറഞ്ഞത് 200 മലേഷ്യന്‍ വ്യാപാര പ്രതിനിധി സംഘങ്ങളെങ്കിലും എക്സ്പോയുടെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആറ് ക്ലസ്റ്ററുകളിലുള്ള 10 വ്യത്യസ്ഥ വ്യാപാര സംരംഭങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്താനാണ് പവലിയന് ലക്ഷ്യമിടുന്നത്. മരുഭൂമിയുടെ നടുവിലെ 'മഴക്കാടുകളുടെ മേലാപ്പ്' ആശയം സന്ദർശകർക്ക് വേറിട്ട അനുഭവം തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൃക്ഷക്കൂട്ടങ്ങൾ കൊണ്ട് സമ്പന്നമായ സസ്യജന്തുജാലങ്ങളും അതിനിടയിലൂടെ ഒഴുകുന്ന നദിയും കാഴ്ചക്കാർക്ക് നല്ല വിരുന്നായിരിക്കും. പ്രകൃതിയുടെ അനുഭവം പുനരുജ്ജീവിപ്പിക്കുക, അത് മനുഷ്യരാശിയെ എങ്ങനെ സംരക്ഷിച്ചുവെന്ന് പ്രതിഫലിപ്പിക്കുക ഇവയാണ് ലക്ഷ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.