ദുബൈ: ദുബൈ ഒരുക്കിവെച്ചിരിക്കുന്ന അതിശയങ്ങൾ കാണാൻ ലോകം ഒഴുകിയെത്താനിരിക്കുന്ന ദുബൈ എക്സ്പോ 2020 നഗരിയിലെ സുരക്ഷ സംവിധാനങ്ങളും നടപടിക്രമങ്ങളും ദുബൈ പൊലീസ് കമാൻഡൻ ഇൻ ചീഫിെൻറ നേതൃത്വത്തിൽ പൊലീസ് ഉന്നതതല സംഘം അവലോകനം ചെയ്തു. എക്സ്പോ നഗരിയിൽ ചേർന്ന സുരക്ഷ നടപടികൾ ചർച്ച ചെയ്ത യോഗത്തിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് െലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അധ്യക്ഷത വഹിച്ചു. ഓപറേഷൻ സെക്ടർ, സപ്പോർട്ട് സെക്ടർ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയുൾപ്പെടെ മൂന്നു പ്രധാന മേഖലകൾ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന സുരക്ഷ പദ്ധതികളും നടപടിക്രമങ്ങളും െലഫ്റ്റനൻറ് ജനറൽ അൽമർറി വിലയിരുത്തി.
എക്സ്പോയുടെ ഇവൻറുകൾ സുരക്ഷിതമാക്കുന്നതിനുള്ള സുരക്ഷ സംവിധാനങ്ങളുടെയും പ്രോഗ്രാമുകളുടെയും തയാറെടുപ്പുകളും സന്നദ്ധതയും സംബന്ധിച്ച് മൂന്നു മേഖലകളിലെ മേധാവികൾ െലഫ്റ്റനൻറ് ജനറൽ അൽ മർറിക്ക് മുന്നിൽ വിശദീകരണം നടത്തി. എക്സ്പോ പവിലിയനുകൾ തുറക്കാനുള്ള സുരക്ഷ നടപടികൾ, സെൻട്രൽ ഓപറേഷൻ റൂം, എക്സ്പോ സൈറ്റിൽ അടുത്തിടെയുള്ള സുരക്ഷ മെച്ചപ്പെടുത്തലുകൾ എന്നിവയും ചർച്ചകൾക്കും വിശകലനത്തിനും വിധേയമാക്കി.
എക്സ്പോ 2020ലെ സന്നദ്ധ പരിപാടിക്ക് ഔദ്യോഗിക പിന്തുണ ഉറപ്പുവരുത്തുന്ന ദുബൈ പൊലീസ്, നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിശീലന രീതികളാണ് എക്സ്പോ നഗരിയിലെ സുരക്ഷ ഉറപ്പുവരുത്താനായി സേനക്ക് നൽകിയത്. സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിക്കുന്ന പ്രക്രിയ സുഗമമാക്കാനും വിവിധ തലത്തിലുള്ള പരിശീലന പദ്ധതികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.