എക്​സ്​പോ 2020 വേദി യു.എ.ഇ വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നെഹ്​യാൻ സന്ദർശിക്കുന്നു 

ദുബൈ എക്​സ്​പോ 2020 : ശൈഖ്​ അബ്​ദുല്ല ബിൻ സായിദിന്​ നന്ദിയറിയിച്ച്​ ശൈഖ്​ മുഹമ്മദ്​

ദുബൈ: എക്​സ്​പോ 2020 യാഥാർഥ്യമാക്കുന്നതിൽ യു.എ.ഇ വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നെഹ്​യാന്​ നന്ദിയറിയിച്ച്​ യു.എ.ഇ വൈസ് ​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒക്​ടോബറിൽ ആരംഭിക്കുന്ന എക്​സ്​പോക്ക്​ അന്താരാഷ്​ട്ര പിന്തുണ ലഭ്യമാക്കുന്നതിൽ ശൈഖ്​ അബ്​ദുല്ല നൽകിയ സംഭാവനകൾക്കാണ് ട്വിറ്ററിലൂടെ നന്ദിയറിയിച്ചത്​. മേള ആരംഭിക്കും മുമ്പുതന്നെ ഞങ്ങളുടെ ആതിഥേയത്വത്തി​െൻറ വിജയത്തിനായി അദ്ദേഹം അഭൂതപൂർവമായ അന്താരാഷ്​ട്ര പിന്തുണ സമാഹരിക്കുകയും ലോകത്തെ 192 രാജ്യങ്ങളിൽനിന്നുള്ള ഉന്നത-രാഷ്​ട്രീയ പ്രതിനിധികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഉറപ്പുവരുത്തുകയും ചെയ്​തു.

'നന്ദി, സഹോദരൻ അബ്​ദുല്ല' -ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു. എക്​സ്​പോ നഗരിയിൽ ശൈഖ്​ അബ്​ദുല്ല സന്ദർശിക്കുന്ന ഫോ​ട്ടോകളും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - Dubai Expo 2020: Sheikh Mohammed thanks Sheikh Abdullah bin Zayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.