ദുബൈ: ലോകത്തെ ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങൾ ലഭ്യമായ നഗരമാണ് ദുബൈ. ഏറ്റവും പുതിയ സാങ്കേതികവിദ്യയും നവീന ആശയങ്ങളും സ്വീകരിക്കുന്നതിൽ എമിറേറ്റിലെ ഗതാഗത വകുപ്പായ ആർ.ടി.എക്ക് ഒട്ടും മടിയില്ല. ഡ്രൈവറില്ലാ മെട്രോയും ട്രാമും അടക്കമുള്ള സൗകര്യങ്ങൾ അത്തരത്തിൽ ജനങ്ങൾക്ക് ലഭ്യമായതാണ്. മെട്രോ 12 വർഷം പൂർത്തിയാക്കിയ സന്ദർഭത്തിൽ നിരത്തുകളിൽ ഡ്രൈവറില്ലാ കാറുകളും എത്തിക്കാനുള്ള ആലോചനയിലാണ് അധികൃതർ. ഏതാനും വർഷങ്ങൾക്കുള്ളിൽ നഗരത്തിലെ അഞ്ചു ശതമാനം കാബുകൾ ഡ്രൈവർ രഹിതമാക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ദുബൈ ടാക്സി കോർപറേഷെൻറ 2021-23 വർഷത്തെ പദ്ധതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പദ്ധതി നടപ്പാക്കുന്നതിനായി ജനറൽ മോട്ടോഴ്സ് കമ്പനിയുടെ കീഴിലുള്ള ക്രൂസുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ചിട്ടുമുണ്ട്. 2030ഓടെ നാലായിരം ഇത്തരം കാറുകളാണ് നിരത്തിലിറക്കാൻ പദ്ധതിയിടുന്നത്. രണ്ടുവർഷത്തിനകം ഇതിെൻറ ആദ്യഘട്ട വാഹനങ്ങൾ ഓടിത്തുടങ്ങും. നിർമിതബുദ്ധിയും സ്മാർട്ട് സംവിധാനങ്ങളും ചേർന്നുള്ള പുതുതലമുറ സംവിധാനങ്ങൾ ദുബൈയുടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സ്പോ 2020 വേദിയിലാണ് ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാന പ്രവേശന കവാടത്തിൽനിന്ന് സ്റ്റാഫ് ഓഫിസിലേക്ക് യാത്രക്കാരെ എത്തിക്കാനാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. മൂന്നുമാസം എല്ലാ മുൻകരുതലും സ്വീകരിച്ചാണ് പരീക്ഷണേയാട്ടം നടക്കുക.
16 മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയുന്ന വൈദ്യുേതാർജത്തിൽ പ്രവർത്തിക്കുന്ന കാറുകളായിരിക്കും ഇതിന് ഉപയോഗിക്കുക. 10 പേർക്ക് ഇരുന്നും 5 പേർക്ക് നിന്നും ഇതിൽ യാത്ര ചെയ്യാനാവും. 25 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചരിക്കുക. എക്സ്പോ 2020 ദുബൈയിൽ പ്രദർശിപ്പിക്കപ്പെടുന്ന നിരവധി ഗതാഗത മേഖലയിലെ കണ്ടുപിടിത്തങ്ങളിൽ പലതും നഗരത്തിെൻറ ഭാവി പദ്ധതികളുടെ ഭാഗമാകും. എക്സ്പോ അവസാനിക്കുേമ്പാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ സജീവമാകുകയും ഡ്രൈവർ രഹിത കാറുകൾ നിരത്തുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കാർബൺ രഹിത വാഹനങ്ങൾ, ഇലക്ട്രിക് ആൻഡ് ഹൈപ്പർലൂപ് പ്രതിവിധികൾ, ലൈറ്റ് ബൈക്സ് എന്നിങ്ങനെ വൈവിധ്യമുള്ള പുത്തൻ കണ്ടുപിടിത്തങ്ങൾ എക്സ്പോയിൽ പ്രദർശിക്കപ്പെടുന്നുണ്ട്. ഫ്രാൻസ്, ഫിൻലൻഡ്, ആസ്ട്രേലിയ, മലേഷ്യ, യു.എസ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ഗതാഗത മേഖലയിലെ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത്. ഇവയിൽ പലതും ദുബൈ സ്വീകരിക്കാൻ സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.