ദു​ബൈ റ​ണ്ണി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ (ഫ​യ​ൽ ചി​ത്രം)

ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ച്​: ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ദു​ബൈ: ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി (ഡി.​എ​ഫ്.​സി) ന്‍റെ ഏ​ഴാ​മ​ത്​ എ​ഡി​ഷ​നി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ 26വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ല​ഞ്ചി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം. https://www.dubaifitnesschallenge.com/ എ​ന്ന വെ​ബ്​​ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാം. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ കി​രീ​ട​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 2017ൽ ​ആ​രം​ഭി​ച്ച സം​രം​ഭ​മാ​ണി​ത്.

ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന 30 മി​നി​റ്റ്​ വ്യാ​യാ​മ​ത്തി​ന്​ ചെ​ല​വ​ഴി​ക്കു​ക​യാ​ണ്​ ച​ല​ഞ്ചി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ ചെ​യ്യേ​ണ്ട​ത്. ഈ ​കാ​ല​യ​ള​വി​നി​ട​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ന​ട​ത്തം, ടീം ​സ്​​പോ​ർ​ട്​​സ്, പാ​ഡ്​​ൽ ബോ​ർ​ഡി​ങ്, ഗ്രൂ​പ് ഫി​റ്റ്​​ന​സ്​ ക്ലാ​സു​ക​ൾ, ഫു​ട്​​ബാ​ൾ, യോ​ഗ, സൈ​ക്ലി​ങ്​ തു​ട​ങ്ങി​യ​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടാ​റു​ണ്ട്. ജീ​വി​ക്കാ​നും ജോ​ലി​ചെ​യ്യാ​നും സ​ന്ദ​ർ​ശി​ക്കാ​നും ഏ​റ്റ​വും മി​ക​ച്ച സ്ഥ​ല​മെ​ന്ന​നി​ല​യി​ൽ ദു​ബൈ​യു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Tags:    
News Summary - Dubai Fitness Challenge: Registrations Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.