ലോ​ക​ക​പ്പിന് ഫ്ലൈ ദു​ബൈ​യി​ൽ പ​റ​ന്ന​ത്​ 1.30 ല​ക്ഷം ഫാ​ൻ​സ്​

ദു​ബൈ: ​ഖ​ത്ത​റി​ലേ​ക്ക്​ ലോ​ക​ക​പ്പ്​ കാ​ണാ​ൻ ​ഫ്ലൈ ​ദു​ബൈ​യി​ൽ യാ​ത്ര​ചെ​യ്ത​ത്​ 1.30 ല​ക്ഷം ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ. ദു​ബൈ അ​ൽ മ​ക്​​തൂം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ 1290 വി​മാ​ന സ​ർ​വി​സു​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. ലോ​ക​ക​പ്പ്​ തു​ട​ങ്ങി​യ ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

ദി​വ​സ​വും 30 സ​ർ​വി​സു​ക​ൾ വീ​തം ലോ​ക​ക​പ്പ്​ കാ​ല​ത്ത്​ ഏ​ർ​പെ​ടു​ത്തി​യി​രു​ന്നു. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ 30 മി​നി​റ്റ്​ ഇ​ട​വി​ട്ട്​ ഷ​ട്ടി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തി. ക​ളി​യു​ടെ ദി​വ​സം പോ​യി അ​ന്നു​ത​ന്നെ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഷ​ട്ടി​ൽ സ​ർ​വി​സു​ക​ൾ. 171 രാ​ജ്യ​ങ്ങ​ളി​​ലെ യാ​ത്ര​ക്കാ​ർ ദോ​ഹ​യി​ലെ​ത്താ​ൻ ഷ​ട്ടി​ൽ സ​ർ​വി​സി​നെ ആ​ശ്ര​യി​ച്ചു. ഇ​ന്ത്യ, യു.​കെ, യു.​എ.​ഇ, ഫ്രാ​ൻ​സ്, അ​ർ​ജ​ന്‍റീ​ന, യു.​എ​സ്, ​മൊ​റോ​ക്കോ, ജോ​ർ​ഡ​ൻ, കാ​ന​ഡ, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രാ​യി​രു​ന്നു കൂ​ടു​ത​ലും.

ഷ​ട്ടി​ൽ വി​മാ​ന​ങ്ങ​ളി​ൽ 60 ശ​ത​മാ​ന​വും ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രും യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​രും ബാ​ക്കി​യു​ള്ള​വ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​മാ​യി​രു​ന്നു. ഖ​ത്ത​റി​ലെ ഹ​യ്യാ സം​വി​ധാ​ന​വു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു സ​ർ​വി​സ്​ എ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല. 75 ശ​ത​മാ​നം യാ​ത്ര​ക്കാ​രും മു​ൻ​കൂ​ട്ടി ചെ​ക്ക്​ ഇ​ൻ ചെ​യ്തു. നി​ര​വ​ധി പേ​ർ ഒ​ന്നി​ല​ധി​കം ത​വ​ണ യാ​ത്ര ചെ​യ്തു.

നാ​ലു​ത​വ​ണ വ​രെ യാ​ത്ര ചെ​യ്ത​വ​രു​ണ്ട്. ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ക​ഴി​ഞ്ഞാ​ൽ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​റ്റ​വു​മ​ധി​കം സ​ർ​വി​സ്​ ന​ട​ത്തി​യ​ത്​ ​ഫ്ലൈ ​ദു​ബൈ​യാ​ണ്. ആ​ദ്യ​മാ​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഒ​രു​ദി​വ​സം ത​ന്നെ ഇ​ത്ര​യേ​റെ സ​ർ​വി​സു​ക​ൾ ന​ട​ക്കു​ന്ന​ത്. ലോ​ക​ക​പ്പ്​ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന ടീ​മി​നെ യു.​എ.​ഇ​യി​ൽ​നി​ന്ന് ഖ​ത്ത​റി​ലെ​ത്തി​ച്ച​തും ​ഫ്ലൈ ​ദു​ബൈ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​മാ​യി​രു​ന്നു.

Tags:    
News Summary - Dubai flights: Flydubai carries over 130,000 football fans to Qatar for Fifa World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.