ദുബൈ: ഭക്ഷ്യപ്രേമികൾക്ക് ആവേശം പകർന്ന് രുചി വൈവിധ്യങ്ങളുടെ മഹാമേളയായ ദുബൈ ഫുഡ് ഫെസ്റ്റിവൽ തിരിച്ചെത്തുന്നു. 13ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ മെയ് രണ്ടിന് ആരംഭിക്കും. മേളയുടെ 9ാമത് എഡിഷനാണ് കോവിഡ് ഇടവേളക്ക് ശേഷം തിരിച്ചെത്തുന്നത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങളെ ആസ്വദിക്കാൻ ഫെസ്റ്റിവൽ അവസരമൊരുക്കും. അതോടൊപ്പം ദുബൈയിലെ പ്രാദേശിക പാചകവിദഗ്ധരുടെ മികവുറ്റതും ആധികാരികവുമായ പാചകരീതിയും ആശയങ്ങളും പ്രദർശിക്കപ്പെടുന്ന പരിപാടി കൂടിയായിരിക്കുമിത്.
ലോകപ്രശസ്തമായ ഫൈൻ ഡൈനിങ് റെസ്റ്റോറന്റുകൾ ഭാഗവാക്കാവുന്ന ഫെസ്റ്റിവലിൽ പ്രമുഖ ഷെഫുമാരുടെ മാസ്റ്റർ ക്ലാസ്സുകളും നടക്കും. മേളയുടെ ഭാഗമായി ദുബൈ റെസ്റ്ററന്റ് വീക്ക് മെയ് 6 മുതൽ 15 അരങ്ങേറും. ഈ ദിവസങ്ങളിൽ നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന റെസ്റ്റോറന്റുകൾ -ലോവെ, റെയ്ഫ് ജാപ്പനീസ് കുഷിയാക്കി, ഇൻഡോചൈൻ, വുഡ്ഫയർ, തമോക്ക എന്നിവയുൾപ്പെടെ- പ്രത്യേകം ക്യൂറേറ്റുചെയ്ത ഡിന്നർ മെനുകൾ ആകർഷകമായ വിലയിൽ ലഭ്യമാക്കും. എക്സ്പോ 2020ദുബൈയിൽ ഒരുക്കിയ ഭക്ഷ്യ വൈവിധ്യങ്ങളുടെ നിരവധി പരിപാടികൾക്ക് ശേഷം എമിറേറ്റിലെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഈദുൽ ഫിത്വറിനൊപ്പം വന്നുചേരുന്ന ഭക്ഷ്യാഘോഷമാകും ദുബൈ ഫുഡ് ഫെസ്റ്റിവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.