ദുബൈ: യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായ ഏറ്റവും വലിയ തുരങ്കത്തിെൻറ ഖനനം പൂർത്തിയായി. 1.8 കിലോമീറ്റർ നീളമുള്ള ഹജർ പർവതത്തിലൂടെയുള്ള തുരങ്കമാണ് പൂർത്തിയായതെന്ന് നിർമാണച്ചുമതലയുള്ള ചൈന സിവിൽ എൻജിനീയറിങ് കൺസ്ട്രക്ഷൻ കോർപറേഷൻ വെളിപ്പെടുത്തി.
പദ്ധതിയുടെ ദുബൈ മുതൽ ഫുജൈറ വരെയുള്ള രണ്ടാം ഘട്ടത്തിലെ 'സെക്ഷൻ ഡി'യിലാണിത്. പ്രദേശത്തിെൻറ സവിശേഷത കാരണം തുരങ്കനിർമാണത്തിന് ചെറുസ്ഫോടനങ്ങൾ നടത്തിയതായും കമ്പനി വ്യക്തമാക്കി.
ദുബൈക്കും ഷാർജക്കും ഇടയിലെ 145 കിലോമീറ്റർ റെയിൽപദ്ധതിക്കായി 2019ലാണ് ചൈനീസ് കമ്പനിയുമായി 4.6 ബില്യൺ ദിർഹമിെൻറ കരാറിലെത്തിയത്. ഹജർ പർവതനിരകളിലൂടെ കടന്നുപോകുന്ന 16 കിേലാമീറ്റർ നീളമുള്ള 15 തുരങ്കങ്ങൾ, 35 പാലങ്ങൾ, 32 അണ്ടർ പാസുകൾ എന്നിവയടങ്ങിയതാണ് ഈ പാത.
മൂന്നു ഘട്ടങ്ങളിലായാണ് ഇത്തിഹാദ് റെയിൽപദ്ധതി. 2009ൽ ആരംഭിച്ച ആദ്യഘട്ടമായ അൽ റുവൈസ് മുതൽ ഷാ ഗ്യാസ്ഫീൽഡ് വരെ 266 കിലോമീറ്റർ 2016ൽ പൂർത്തിയായി. രണ്ടാം ഘട്ടത്തിലാണ് ദുബൈ-ഫുജൈറ പാത. പാതകൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രധാന ജനവാസകേന്ദ്രങ്ങളും വ്യവസായികമേഖലകളും തമ്മിൽ ഗതാഗതം എളുപ്പമാകും. രണ്ടാംഘട്ടത്തിൽ 600 കിലോമീറ്റർ ട്രാക്ക് ആണ് നിർമിക്കുക. സൗദി അതിർത്തിയിലെ ഗുവൈഫത്ത് മുതൽ കിഴക്കൻ തീരമായ ഫുജൈറ വരെ ഇത് നീളും. ഈ മേഖലയിൽ ട്രാക്ക് നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.