ദു​ബൈ ​​േഗ്ലാ​ബ്​ സോ​ക്ക​ർ അ​വാ​ർ​ഡ്​: ​ മെ​സ്സി​, ക്രി​സ്​​റ്റ്യാ​നോ​, സ​ലാ​ഹ്​ പ​ട്ടി​ക​യി​ൽ

ദു​ബൈ: ദു​ബൈ ​േഗ്ലാ​ബ്​ സോ​ക്ക​ർ പു​ര​സ്​​കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ല​യ​ണ​ൽ മെ​സ്സി, മു​ഹ​മ്മ​ദ്​ സ​ലാ​ഹ്, കെ​യ്​​ല​ൻ എം​ബാ​പ്പെ, റോ​ബ​ർ​ട്ട്​ ലെ​വ​ൻ​ഡോ​വ്​​സ്​​കി, ക​രീം ബെ​ൻ​സേ​മ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ലൂ​സി ബ്രോ​ൺ​സ്, അ​ല​ക്​​സി​യ പു​​ട്ടെ​ല്ലാ​സ്, ജെ​ന്നി​ഫ​ർ ഹെ​ർ​മോ​സോ, സാ​മ​ന്ത കെ​ർ, ലീ​കെ മാ​ർ​​ട്ടെ​ൻ​സ്, അ​ല​ക്​​സ്​ മോ​ർ​ഗ​ൻ​ എ​ന്നി​വ​രെ​യാ​ണ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 27ന്​ ​അ​ർ​ബാ​നി ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രി​ക്കും പു​ര​സ്​​കാ​ര ജേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ക. നി​ല​വി​ൽ ര​ണ്ടാം റൗ​ണ്ട്​ വോ​ട്ടി​ങ്ങാ​ണ്​ ന​ട​ക്കു​ന്ന​ത്. ​ഗ്ലാ​ബ്​ സോ​ക്ക​ർ അ​വാ​ർ​ഡി​െൻറ വെ​ബ്​​സൈ​റ്റി​ലൂ​​ടെ (vote.globesoccer.com) എ​ല്ലാ​വ​ർ​ക്കും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താം. ഈ ​മാ​സം 20ന്​ ​വോ​ട്ടി​ങ്​ സ​മാ​പി​ക്കും. ഇ​തി​ൽ വി​ജ​യി​യാ​കു​ന്ന​വ​രി​ൽ​നി​ന്ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജൂ​റി​യാ​യി​രി​ക്കും അ​ന്തി​മ വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 

Tags:    
News Summary - Dubai Glob Soccer Award: Messi, Cristiano Ronaldo and Salah on the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.