ദുബൈ: ദുബൈ േഗ്ലാബ് സോക്കർ അവാർഡിെൻറ ഈ വർഷത്തെ മികച്ച താരമായി കെയ്ലൻ എംബാപ്പെയെ തെരഞ്ഞെടുത്തു. താരനിബിഡമായ ആഘോഷരാവിൽ അവസാന നിമിഷംവരെ ഒപ്പമുണ്ടായിരുന്നു റോബർട്ട് ലെവൻഡോവ്സ്കിയെ മറികടന്നാണ് എംബാപ്പെയുടെ പുരസ്കാര നേട്ടം. ആദ്യമായാണ് എംബാപ്പെ േഗ്ലാബ് സോക്കർ അവാർഡ് നേടുന്നത്. മെസ്സിയും ക്രിസ്റ്റ്യാനോയും കരീം ബെൻസേമയും സലായുമടങ്ങുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ് ഫ്രഞ്ച് താരത്തിെൻറ സ്ഥാനാരോഹണം. മികച്ച ഗോൾ സ്കോറർക്കുള്ള മറഡോണ അവാർഡ് റോബർട്ട് ലെവൻഡോവ്സ്കി സ്വന്തമാക്കി. മികച്ച വനിത താരമായി സ്പെയിനിെൻറ അലക്സിയ പുറ്റല്ലാസിനെ തെരഞ്ഞെടുത്തു.
ജിയാൻലുജി ഡോണ്ണറുമ്മയാണ് മികച്ച ഗോൾ കീപ്പർ. ഇറ്റാലിയൻ ദേശീയ ടീമിെൻറ പരിശീലകൻ റോബർട്ടോ മാൻസീനിയാണ് പരിശീലകൻ. ഓൾ ടൈം ഗോൾ സ്കോററായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തു. ഇറ്റലിയാണ് മികച്ച ടീം. ലയോനാഡോ ബൊനൂച്ചിയാണ് മികച്ച പ്രതിരോധ നിര താരം. തിങ്കളാഴ്ച രാത്രി ദുബൈ ബുർജ് ഖലീഫയിലെ അർമാനിയിലായിരുന്നു പുരസ്കാര ചടങ്ങ്. എംബാപ്പെ, ലെവൻഡോവ്സ്കി, റൊണാൾഡീഞ്ഞോ, പുറ്റല്ലാസ് എന്നിവർ പങ്കെടുത്തു. മറ്റു പുരസ്കാരങ്ങൾ: ഫാൻസ് െപ്ലയർ: ലെവൻഡോവ്സ്കി, പുരുഷ ക്ലബ്: ചെൽസി, വനിത ക്ലബ്: ബാഴ്സലോണ, ഇന്നവേഷൻ അവാർഡ്: സീരി എ, സ്പോട്ടിങ് ഡയറക്ടർ: സികി ബെഗിരിസ്റ്റൈൻ, ഏജൻറ്: ഫെഡറികോ പാസ്റ്ററെല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.