ദുബൈ: ദുബൈയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം 16 ശതമാനം വരെ വർധിപ്പിച്ചു. യു.എ.ഇ വൈസ് പ് രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മ ക്തൂമിെൻറ നിർദേശപ്രകാരമാണ് നടപടിയെന്ന് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക ്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അറിയിച്ചു. ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. പത്തു ശതമാനമാണ് ശരാശരി വർധന.
പ്രഫഷനൽ ജീവനക്കാർക്ക് ഒമ്പതു മുതൽ 16 ശതമാനം വരെ വർധനയുണ്ടാകും. വിവിധ അലവൻസുകളിലും വർധനയുണ്ട്. സർക്കാർ സംവിധാനങ്ങളുടെ കാര്യത്തിൽ ദുബൈയെ ലോകത്തിന് മാതൃകയാക്കാനും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ശമ്പളം വർധിപ്പിച്ചത്. ഇതിലൂടെ ജീവനക്കാരുടെ ക്ഷേമവും ലക്ഷ്യമിടുന്നു.
സർക്കാർ ജീവനക്കാർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സാേങ്കതിക പരിശീലനവും നൽകും. ഇതിനായി കരിയർ-ഗ്രേഡ് േപ്ലസ്മെൻറ് കമ്മിറ്റിക്കും അംഗീകാരം നൽകി. ദുബൈ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസിയാണ് കമ്മിറ്റി ചെയർമാൻ. ഇൗ സമിതിയുടെ നേതൃത്വത്തിലാണ് ശമ്പള പരിഷ്കരണവും പ്രമോഷനും പുതിയ നിയമനങ്ങളും തീരുമാനിക്കുന്നത്.
ദുബൈ സാമ്പത്തികകാര്യ വിഭാഗം ഡയറക്ടർ ജനറൽ, സുപ്രീം െലജസെ്ലേഷൻ കമ്മിറ്റി സെക്രട്ടറി ജനറൽ എന്നിവരും സമിതിയുടെ ഭാഗമാണ്. അടുത്ത 50 വർഷം മുന്നിൽ കണ്ടുള്ള തയാറെടുപ്പുകൾ നടത്താനാണ് നിർദേശം ലഭിച്ചിരിക്കുന്നതെന്ന് അൽ ഫലാസി പറഞ്ഞു. ഇതിനായി മനുഷ്യവിഭവശേഷി വകുപ്പിന് കീഴിൽ പ്രത്യേക സമിതിയെ നിയോഗിച്ച് എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം വിലയിരുത്തും. നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് നിർദേശം നൽകുമെന്നും അൽ ഫലാസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.