ദുബൈ: ദുബൈ മർകസിന്റെ കീഴിൽ ഹോർലാൻസിൽ വെള്ളിയാഴ്ച നാലു മണി മുതൽ തുടങ്ങുന്ന ഗ്രാൻഡ് മീലാദ് സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു. 22 വർഷമായി ദുബൈയിൽ സംഘടിപ്പിച്ചുവരുന്ന ഗ്രാൻഡ് മീലാദ് സമ്മേളനം ആയിരങ്ങൾ സംബന്ധിക്കുന്ന ജി.സി.സിയിലെ ഏറ്റവും വലിയ ഓപൺ സ്റ്റേജ് പ്രോഗ്രാം കൂടിയാണ്.
സ്വദേശി അറബ് പ്രമുഖർ, മതനേതാക്കൾ, ബിസിനസ് പ്രമുഖർ, സാമൂഹിക- സാംസ്കാരിക നായകർ, ഗായകർ എന്നിവർ സംബന്ധിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികളെ എക്സലൻസി അവാർഡ് നൽകി ആദരിക്കും. ഹോർലാൻസ് ഹബീബ് ബേക്കരിക്ക് സമീപത്തായുള്ള ഓപൺ ഗ്രൗണ്ടിൽ നടക്കുന്ന വേദിക്കു സമീപമായി വിശാലമായ കാർ പാർക്കിങ്ങും സ്ത്രീകൾക്ക് പ്രോഗ്രാം കാണാനുള്ള ടെന്റും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.