ദുബൈ: കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോളതലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമായ ‘ഗൾഫ് കർണാടകോസ്താവ’ സെപ്റ്റംബർ 10ന് ദുബൈ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിയ്ക്കുന്നു. ഗൾഫ് മേഖലയിലെ പ്രഗത്ഭരായ കർണാടക വ്യവസായികളുടെ സംഗമം, കർണാടക ഭക്ഷണ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിഭവ സമൃദ്ധമായ സദ്യ, നൃത്ത-സംഗീത പരിപാടികൾ എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും.
സാമ്പത്തിക വിജയങ്ങൾക്കപ്പുറം സാമൂഹ്യ - സാമ്പത്തിക വളർച്ചയുടെ പുരോഗതിയ്ക്ക് ഗൾഫ്മ മേഖലയിൽ നേതൃത്വം നൽകിയ കർണാടക വ്യവസായ പ്രമുഖരെ ‘ഗൾഫ് രത്ന അവാർഡ്' നൽകി ആദരിയ്ക്കും.
‘കെജിഎഫ്: ചാപ്റ്റർ 2’ലെ പ്രവർത്തനത്തിന് പേരുകേട്ട സന്തോഷ് വ്യങ്കി അവതരിപ്പിക്കുന്ന താരനിബിഡമായ സംഗീതകച്ചേരി, ബിഗ് ബോസ് കന്നഡ ഓ.ടി.ടി സീസൺ 1 വിജയി രൂപേഷ് ഷെട്ടി, പ്രകാശ് തമിഴ്നാട്, ദീപക്റായ് പനാജെ എന്നിവരുടെ കോമഡിഷോ, ഗുരുകിരൺ, ചൈത്ര എച്ച്.ജി എന്നിവർ നേതൃത്വം നൽകുന്ന സംഗീത പരിപാടികൾ, നാടോടിനൃത്തം, ‘റെട്രോടുമെട്രോ’എന്ന വിഷയത്തിൽ സാറാപിൻ റോയിയുടെ ചടുലമായ പാട്ടും നൃത്തവും ഗൾഫ് കർണാടകകോസ്തവയിൽ നടക്കും. ദുബൈ രാജ കുടുംബാംഗവും, എം.ബി.എം ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് മുഹമ്മദ് മക്തൂം ജുമാഅൽ മക്തൂം ചടങ്ങിൽ മുഖ്യാതിഥിയാകും. പ്രോഗ്രാമിൽ ആയിരത്തിലധികം അതിഥികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.