ദുബൈയിൽ 12  സ്വകാര്യ ആശുപത്രികൾ കൂടി വരുന്നു

ദുബൈ:   വൈദ്യ പരിരക്ഷാ സൗകര്യങ്ങളിൽ നഗരം വികസന കുതിപ്പിനൊരുങ്ങുന്നു. 2020 ആകുന്നതോടെ ദുബൈയിലെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരുമെന്ന്​ ദുബൈ ആരോഗ്യ അതോറിറ്റി വ്യക്​തമാക്കി. 12 പുതിയ ആശുപ്രതികളാണ്​ ഒരുങ്ങുന്നത്​.  26 ആശുപത്രികൾ, 4 വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങൾ, 34 ഏകദിന ശസ്​ത്രക്രിയാ കേന്ദ്രങ്ങൾ, 1624 സ്​പെഷ്യലൈസ്​ഡ്​-ജനറൽ മെഡിക്കൽ കോംപ്ലക്​സുകൾ, 82ദന്താശുപത്രികൾ, 868 ഫാർമസികൾ,ലബോറട്ടറികൾ, ഹൗസ്​ നഴ്​സിങ്​ സൗകര്യങ്ങൾ എന്നിവയാണ്​   ദുബൈയിൽ ഒരുങ്ങുന്ന ആരോഗ്യ സൗകര്യങ്ങൾ.  അടുത്ത മൂന്ന്​ വർഷം കൊണ്ട്​  875 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉയരും. സ്വകാര്യ മേഖലയിൽ 36,055 അംഗീകൃത ഫിസിഷ്യൻമാർ ദുബൈയിലുണ്ട്​. ഇതിൽ 13,594 പേർ പുതിയ ലൈസൻസുകാരാണ്​. 

 

 
 

Tags:    
News Summary - dubai hospitals uae gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.