ദുബൈ: സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപഭോക്താക്കളിൽ നിന്ന് യു.എ.ഇ പാസിന്റെ ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബൈ ഇമിഗ്രേഷൻ മുന്നറിയിപ്പ്.
തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളിലൂടെ യു.എ.ഇ പാസിന്റെ ലോഗിൻ വിവരങ്ങൾ ചോദിച്ചറിയുകയും തുടർന്ന് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) നമ്പർ പങ്കുവെക്കാൻ നിർബന്ധിക്കുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യു.എ.ഇ പാസ് ലോഗിൻ വിവരങ്ങളോ ഒ.ടി.പി നമ്പറുകളോ പങ്കിടരുതെന്ന് ഇമിഗ്രേഷൻ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
അടുത്തിടെ, ഇത്തരം തട്ടിപ്പുകൾക്കിരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തത്. ഇത്തരത്തിലുള്ള തട്ടിപ്പിനിരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111ൽ വിളിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.