ദുബൈ: യു.എ.ഇയിലെ പ്രവാസി സാംസ്കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുൻ ജനറൽ സെക്രട്ടറി രാമചന്ദ്ര പണിക്കർ (68) നിര്യാതനായി. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ഇദ്ദേഹം 1989 മുതൽ ദുബൈ അൽഫുത്തൈം കമ്പനിയിൽ സീനിയർ എൻജിനീയറായിരുന്നു. ദുബൈയിലെ കലാ-സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായിരുന്നു. ദുബൈയിലും ഷാർജയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയൂർവേദിക് ക്ലിനിക്കും ആരംഭിച്ചിരുന്നു. യു.എ.ഇയിൽ വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞയാഴ്ച പനിയെ തുടർന്ന് ദുബൈ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി സംസ്കാരം ജെബൽ അലി ക്രിമേഷൻ സെന്ററിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു.അധ്യാപികയും എഴുത്തുകാരിയുമായ സാലമ്മ ടീച്ചറാണ് ഭാര്യ. മക്കൾ: ഡോ.സൂര്യ, ഡോ.ശ്രുതി. മരുമക്കൾ: രഞ്ജി ജോസഫ്, ഡോ. ജിതേഷ് പുഷ്പൻ (എല്ലാവരും ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.