ദുബൈ കെ.എം.സി.സി പത്താം തരം തുല്യതാ പരീക്ഷ എട്ടാമത് ബാച്ച് സർട്ടിഫിക്കേറ്റ് വിതരണം

ദുബൈ: കേരള സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പിൻ്റേയും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടേയും ആഭിമുഖ്യത്തിൽ കേരള പരീക്ഷാഭവൻ്റ നേതൃത്വത്തിൽ ദുബൈ കെ.എം.സി.സി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ എട്ടാമത് ബാച്ച് വിജയിച്ച പഠിതാക്കളുടെ സർട്ടിഫിക്കേറ്റ് വിതരണം ദുബൈ ഗൾഫ് മോഡൽ സ്കൂൾ മുഹയിസിന യിൽ സംഘടിപ്പിച്ചു.

കഴിഞ്ഞ എട്ട് വർഷമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായുള്ള 650 ഓളം പഠിതാക്കൾക്ക് 100 ശതമാനം വിജയത്തോടെ പത്താം തരം തുല്യതാ കോഴ്സ് വിജയകരമായി പൂർത്തികരിക്കാൻ കെ.എം.സി.സിക്ക് കഴിഞ്ഞു എന്നത് വളരെ അഭിമാനകരവും സന്തോഷം നിറഞ്ഞതാണെന്നും കെ.എം.സി.സി നേതാക്കൾ അറിയിച്ചു. വിജയിച്ച 650 പഠിതാക്കൾക്ക് ദുബൈ കെ.എം.സി.സിക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

മൈ ഫ്യൂച്ചർ (എജുക്കേഷൻ വിങ്) ചെയർമാൻ റയീസ് തലശേരിയുടെ അധ്യക്ഷതയിൽ നടന്ന വിജയ സംഗമം ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻ്റ് മുസ്തഫ വേങ്ങര ഉദ്ഘാടനം ചെയ്തു. വിജയിച്ച പഠിതാക്കളുടെ സർട്ടിഫിക്കേറ്റ് ഗൾഫ് മോഡൽ സ്കൂൾ പരീക്ഷാ കോർഡിനേറ്റർ ഫാത്തിമ ശരീഫ്, സീനിയർ ടീച്ചർ ഷൈലജയും വിതരണം ചെയ്തു. മുസ്തഫ വേങ്ങര കെ.എം.സി.സിയുടെ ഉപഹാരം ഗൾഫ് മോഡൽ സ്കൂളിന് നൽകി.

പഠിതാക്കളുടെ സ്നേഹോപകാരം 8-ാം ബാച്ചിൻ്റെ ലീഡർ സഫറിൽ നിന്നും റയീസ് തലശ്ശേരി സ്വീകരിച്ചു. ചടങ്ങിൽ കെ.എം.സി.സിയുടെ അധ്യാപകരായ ജംഷാദ് പാലക്കാട്, കരീം റ്റി, യാക്കൂബ് ഹുദവി, ഹൈദർ ഹുദവി, സലീം തിരുർ, വി.കെ. അബ്ദുൽ റഷീദ്, അനൂപ് യാസീൻ, ഡോ. ഹൈദർ, ഷെഹീർ കൊല്ലം എന്നിവരെ ആദരിച്ചു. ദുബൈ കെ.എം.സി.സി മൈ ഫ്യുച്ചർ ജനറൽ കൺവീനറും സാക്ഷരത മിഷൻ കോർഡിനേറ്ററുമായ ഷെഹീർ കൊല്ലം സ്വാഗതവും അബ്ദു റഫ്മാൻ പ്രാർഥയും ക്ലാസ് ലീഡർ സഫർ ഇ.കെ. നന്ദിയും പറഞ്ഞു.

Tags:    
News Summary - Dubai KMCC Class X Equivalency Examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT