ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ആൻഡ് പ്ലേറ്റ്ലറ്റ് ദാനക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചതിന് ദുബൈ അധികൃതരുടെ പ്രശംസ പത്രം. ദുബൈ ബ്ലഡ് ഡോക്യുനെഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ കാമ്പയിൻ സൂപ്പർവൈസർ അൻവർ പ്രശംസപത്രം കൈമാറി. ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ജില്ല ട്രഷറർ ഹനീഫ് ടി.ആർ, ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ദുബൈ ഹെൽത്ത് സൂപ്പർവൈസർ അൻവർ കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവർ സംബന്ധിച്ചു. അബ്ദുല്ല ആറങ്ങാടി പ്രസിഡന്റും സലാം കന്യപ്പാടി ജനറൽ സെക്രട്ടറിയും ഹനീഫ് ടി.ആർ ട്രഷററും അഫ്സൽ മെട്ടമ്മൽ ഓർഗനൈസിങ് സെക്രട്ടറിയും മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ദീൻ, റഷീദ് ഹാജി കല്ലിങ്കയ്, റാഫി പള്ളിപ്പുറം, ഇ.ബി അഹ്മദ്, സലിം ചേരങ്കൈ, യൂസുഫ് മുക്കൂട്, അഡ്വ. ഇബ്രാഹിം ഖലീൽ, സലാം തട്ടാഞ്ചേരി, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ തളങ്കര, കെ.പി. അബ്ബാസ് കളനാട്, അഷ്റഫ് പാവൂർ തുടങ്ങിയവരാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.