ദുബൈ: ദുബൈ കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റായി മൊയ്തീൻ കണ്ണൂരിനെയും ജനറൽ സെക്രട്ടറിയായി മുനീർ ഉറുമിയെയും ട്രഷററായി അസീസ് നഗറിനെയും ഓർഗനൈസിങ് സെക്രട്ടറിയായി അസ്ഹർ കലാ നഗറിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അബ്ദുല്ല അരമന മുഗു, അമ്മി കന്തൽ, തൗസീഫ് കണ്ടത്തിൽ പുത്തിഗെ, ജാഫർ ചള്ളങ്കയം, തശ്മീർ അംഗടിമുഗർ, അഷ്റഫ് കമ്പാർ മുഗുറോഡ് (വൈ. പ്രസി), നാസർ കണ്ണൂർ, അഷ്റഫ് ടി. ഉറുമി, ഇർഷാദ് അർഷദി പാടലടുക്ക, മുഹത്താദ് മുകാരിക്കണ്ടം, റസാഖ് കളത്തൂർ, റഫീഖ് കന്തൽ (സെക്ര), യാക്കൂബ് മൗലവി, അയ്യൂബ് ഉറുമി, ഷംസു മാസ്റ്റർ, സലാം പാടലടുക്ക, സിദ്ദീഖ് പുഴക്കര, എൻ.എ. റഹ്മാൻ, ബഷീർ കണ്ണൂർ, എ.എച്ച്.കെ അലി, ലത്തീഫ് കന്തൽ (അഡ്വൈസറി അംഗങ്ങൾ).
കാസർകോട് ഡൈന്‍ ഹോട്ടലില്‍ നടന്ന ജനറൽ ബോഡി യോഗത്തിൽ സിദ്ദീഖ് പുഴക്കര അധ്യക്ഷത വഹിച്ചു. യാക്കൂബ് മൗലവി ഉദ്ഘാടനം ചെയ്തു. മുനീർ ഉറുമി സ്വാഗതം പറഞ്ഞു. ജില്ല-മണ്ഡലം നേതാക്കളായ മഹമൂദ് ഹാജി പൈവളികെ, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്കെ, യൂസുഫ് ഷേണി, സലാം പാടലടുക്ക, മൻസൂർ മർത്യ, സൈഫു മൊഗ്രാല്‍, അഷ്റഫ് ബായാർ എന്നിവരും മുതിർന്ന നേതാക്കന്മാരായ എൻ.എ. റഹ്മാൻ ഉറുമി, ലത്തീഫ് കന്തൽ എന്നിവരും സംസാരിച്ചു.
ഷംസു മാസ്റ്റർ, സൈഫു കമ്പാർ, അദ്രു കന്തൽ, ഷാഫി കെ.എം കണ്ണൂർ എന്നിവർ ആശംസകളർപ്പിച്ചു. കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് എം.എസ്. മുഹമ്മദ് കുഞ്ഞി ഉറുമിയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ യൂസുഫ് ഷേണി റിട്ടേണിങ് ഓഫിസറായിരുന്നു. അസീസ് നഗർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.