ദുബൈ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കൈൻഡസ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ച് ‘രക്തം നൽകൂ ജീവൻ രക്ഷിക്കൂ’ പ്രമേയത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് 1000 യൂനിറ്റ് രക്തം ശേഖരിച്ചു നൽകുന്നു. ഇതിെൻറ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം മൂന്നു മുതൽ എട്ടു വരെ ദുബൈ സബ്‌ക വിംപി സിഗ്നലിനു സമീപം രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
രക്തം നൽകാൻ ആഗ്രഹിക്കുന്നവർ എമിറേറ്റ്സ് ഐഡിയുമായി എത്തിച്ചേരണമെന്ന് ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, കൈൻഡസ് ബ്ലഡ് ഡോണേഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 055 674 3258.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.