ദുബൈ കെ.എം.സി.സി ആരോഗ്യ ഇൻഷൂറൻസ്​ പദ്ധതി ആറാം വർഷത്തിലേക്ക് 

ദുബൈ: കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ ദുബൈ കെ.എം.സി.സി. നടപ്പാക്കിയ മൈഹെൽത്ത് ആരോഗ്യ ഇൻഷൂറൻസ്​ പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന്​ സമയമായി. 890 ദിർഹവും വാറ്റും അടച്ചാൽ ഒരു വർഷം ഒന്നര ലക്ഷം ദിർഹമി​​​െൻറ ചികിത്സ യു.എ.ഇയിലും നാട്ടിലും ലഭിക്കും വിധമാണ്​ പദ്ധതി. കെ.എം.സി.സി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല, അബൂദബി-അൽ​െഎൻ വിസയുള്ളവരൊഴികെ 65 വയസിൽ താഴെ പ്രായമുള്ള യു.എ.ഇയിലെ ഏതു താമസക്കാർക്കും പദ്ധതിയിൽ അംഗമാകാമെന്ന്​ ദുബൈ കെ.എം.സി.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യു.എ.ഇയിലെ പ്രശസ്​തമായ 1500ലേറെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ലാബുകൾ എന്നിവിടങ്ങളിൽ രോഗനിർണയവും ചികിത്സയും മരുന്നുകളും ലഭ്യമാവും. പരിശോധനക്ക്​ പരമാവധി 25 ദിർഹവും ഒ.പിയുടെ 20 ശതമാനവും മാത്രം അടച്ചാൽ മതി. അടിയന്തിര ഘട്ടത്തിൽ സർക്കാർ ആശുപത്രികൾ ഉൾപ്പെടെ എവിടെ ചികിത്സ തേടിയാലും മുഴുവൻ ചെലവും തിരിച്ചു കിട്ടുമെന്നും സംഘാടകർ പറഞ്ഞു. മുൻകൂർ അനുമതി വാങ്ങി നാട്ടിൽ ചികിത്സ തേടുന്നവർ ബിൽ ഹാജറാക്കുന്ന മുറക്ക്​ 80 ശതമാനം തുക ലഭിക്കും. 

ഏതാനും ദിർഹം ലാഭിക്കാൻ  കുറഞ്ഞ ചികിത്സാ മൂല്യമുള്ള ഇൻഷുറൻസ്​ പദ്ധതികളിൽ അംഗമാവുന്നവർ വലിയ അസുഖങ്ങൾ വന്നാൽ ചികിത്സക്ക്​ വക കണ്ടെത്താനാവാതെ വലയുന്നത്​ വ്യാപകമായ സാഹചര്യത്തിലാണ്​ കെ.എം.സി.സിയുടെ ആരോഗ്യ പദ്ധതി കൂടുതൽ ആളുകളിലേക്ക്​ വ്യാപിപ്പിക്കുന്നത്​. വ്യക്​തികൾക്കും കുടുംബങ്ങൾക്കും പുറമെ സ്​ഥാപനങ്ങൾ ​ തങ്ങളുടെ ജീവനക്കാർക്ക്​ നൽകിയി​രിക്കേണ്ട നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്​ പരിരക്ഷ നൽകാനും പദ്ധതിയിൽ ചേർക്കാം. ഇൗ വർഷം അയ്യായിരം പേരെ ഉൾക്കൊള്ളിക്കാനാണ്​ ലക്ഷ്യമിടുന്നതെന്ന്​ പ്രസിഡൻറ്​ പി.കെ. അൻവർ നഹ പറഞ്ഞു. ഇൗ മാസം 20നകം അംഗത്വമെടുക്കണം.    

ആക്ടിംഗ് ജന.സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, ട്രഷറർ എ.സി. ഇസ്​മായിൽ, മൈഹെൽത്ത് ചെയർമാൻ മുഹമ്മദ് പട്ടാമ്പി,എം.എ. മുഹമ്മദ് കുഞ്ഞി, ഉമ്മർ ആവയിൽ, ഹസൈനാർ തോട്ടുംഭാഗം, എൻ.കെ. ഇബ്രാഹിം, ആർ. അബ്്ദുൽ ശുക്കൂർ, ഇസ്​മായിൽഅരൂക്കുറ്റി, അബ്്ദുൽഖാദർഅരിപ്പാമ്പ്ര, മൈഹെൽത്ത് കൺവീനർ അബ്്ദുൽ ജലീൽ, ദുബൈ ഇൻഷുറൻസ് ഡെ.മാനേജർ ഡോ.സൂരജ്, വെൽത്ത് ഇൻറർനാഷണൽ ജനറൽ മാനേജർ ഷംസുദ്ദീൻ,വെൽത്ത് ഇൻറർനാഷണൽ മെഡിക്ലെയിം ഓഫീസർ ഡോ.അബ്്ദുൽ നാസർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 
 കൂടുതൽ വിവരങ്ങൾക്ക്​:  04 2727773, 0524543758, 050 6002355 

Tags:    
News Summary - dubai kmcc-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT