ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനവും കെ.എം.സി.സി വാര്‍ഷികാഘോഷവും 13ന് വൈകുന്നേരം അഞ്ചുമുതല്‍ ഊദ് മേത്ത മെട്രോ സ്റ്റേഷനു സമീപത്തെ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കും. സമ്മേളനം യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല്നഹ്യാന് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ലുലു ഗ്രൂപ് ഇൻറര്‍നാഷനല്‍ ചെയര്മാന് എം.എ. യൂസുഫലി എന്നിവര്‍ മുഖ്യാതിഥികളാവും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുൽ വഹാബ് വിവിധ സർക്കാർ വകുപ്പ് മേധാവികൾ തുടങ്ങിയവർ പെങ്കടുക്കും.
പരിപാടികളുടെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റില്‍, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, മീഡിയ ചെയര്മാന് ഒ.കെ ഇബ്രാഹിം എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് ക്ലബിലെ ഗേറ്റുകള്‍ വൈകുന്നേരം നാലിന് തുറക്കും. പങ്കെടുക്കുന്നവര്‍ക്കായി വിമാന ടിക്കറ്റും ലുലു വൗച്ചറുകളും ഉൾപ്പെടെ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ സൗജന്യ പ്രവേശന പാസുകള്‍ക്ക് 04 2727773 (കെ.എം.സി.സി ഓഫിസ്, അല്‍ബറാഹ), 04 2274899 (കെ.എം.സി.സി ഓഫിസ്, അല്‍സബ്ഖ) നമ്പറുകളില്‍ ബന്ധപ്പെടണം. റഈസ് തലശ്ശേരി, യൂസുഫ് മാഷ്, നിസാമുദ്ദീന്‍ കൊല്ലം, കെ.പി.എ സലാം, നിഹ്മത്ത് മങ്കട എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.