ദുബൈ: ദുബൈ കെ.എം.സി.സി വണ്ടൂർ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം ‘റൈഹാൻ 2024’ സംഘടിപ്പിച്ചു. ദുബൈ അബു ഹെയ്ൽ സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംഗമത്തിൽ പ്രസിഡന്റ് ഫിറോസ് കരുവാരകുണ്ട് അധ്യക്ഷതവഹിച്ചു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് സിദ്ദീഖ് കാലടി ഉദ്ഘാടനം നിർവഹിച്ചു. റമദാൻ ഉദ്ബോധന പ്രസംഗം ദുബൈ അൽ ജീൽ അക്കാദമി പ്രിൻസിപ്പൽ നൗഫൽ വാഫി നിർവഹിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ആർ. ഷുക്കൂർ, ജില്ല ഭാരവാഹികളായ എ.പി. നൗഫൽ, സി.വി. അഷ്റഫ്, നജ്മുദ്ദീൻ തറയിൽ, അമീൻ കരുവാരകുണ്ട്, ശിഹാബ് ഇരിവേറ്റി എന്നിവർ ആശംസകൾ നേർന്നു.
ഈസ അനീസ്, ശിഹാബ് തങ്ങൾ, നസീം കൂരാട്, ഉമ്മർ വണ്ടൂർ, ഗഫൂർ കാളികാവ്, ആഷിക് വാഫി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സഫീർ തുവ്വൂർ സ്വാഗതവും നിഷാദ് പുൽപ്പാടൻ നന്ദിയും പറഞ്ഞു. ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഏപ്രിൽ 28ന് നടത്താൻ നിശ്ചയിച്ച ബാഡ്മിന്റൺ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം മുൻ ജില്ല ജനറൽ സെക്രട്ടറി പി.വി. നാസർ വളന്റിയർ ടീമിന് കൈമാറി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.