ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഞായറാഴ്ച ഉച്ചക്ക് 12 ന് പുറപ്പെടേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ 9.30 ന് പുറപ്പെടും എന്നാണ് ഒടുവിൽ യാത്രക്കാർക്ക് കിട്ടിയിരിക്കുന്ന അറിയിപ്പ്.
ഇതോടെ , പ്രായമായവരും കുട്ടികളും ഉൾപെടെയുള്ളവർ ദുരിതത്തിലായി. പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെയാണ് സ്പൈസ്ജെറ്റും യാത്രക്കാരെ ദുരിതത്തിലാക്കിയത്.
സാങ്കേതിക തകരാറാണ് വിമാനം വൈകലിന് കാരണമെന്നാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ, കൃത്യമായ വിവരങ്ങൾ നൽകാനോ യാത്രക്കാർക്ക് സുകര്യമൊരുക്കാനോ അധികൃതർ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. യാത്രക്കാർ രാവിലെ ഒമ്പത് മണിക്ക് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. 1.30 ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിപ്പ്. പിന്നീട് 2.30 ലേക്കും 3.30ലേക്കും മാറ്റി. പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു.
യാത്രക്കാരിൽ ചിലർ അധികൃതരുടെ അനുമതിയോടെതാമസ സ്ഥലത്തേക്ക് തിരിച്ചു പോയി. എന്നാൽ ഭൂരിപക്ഷം പേരും വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.