ദുബൈ: എക്സ്പോയിലും ദുബൈയിലെ മറ്റിടങ്ങളിലും സന്ദർശനം നടത്തി തെൻറ ഏറ്റവും ഇഷ്ട നഗരമാണിതെന്ന് വ്യക്തമാക്കിയ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മറുപടിയുമായി എമിറേറ്റിെൻറ പ്രിയ ഭരണാധികാരി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 'ദുബൈ നിങ്ങളെയും സ്നേഹിക്കുന്നു' എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചാണ് ശൈഖ് ഹംദാൻ റൊണാൾഡോയോട് സന്തോഷം പ്രകടിപ്പിച്ചത്.
വെള്ളിയാഴ്ച എക്സ്പോയുടെ അൽവസ്ൽ ഡോമിൽ റൊണാൾഡോയെത്തി ദുബൈയിലെ ആരാധകരെ കണ്ടിരുന്നു. ഓട്ടോഗ്രാഫ് ഒപ്പുവെച്ചും സെൽഫിയെടുത്തും ആരാധകർക്കൊപ്പം ചേർന്നിരുന്നു. തുടർന്നാണ് തെൻറ ഏറ്റവും ഇഷ്ട നഗരമാണ് ദുബൈയെന്നും എല്ലാവർഷവും ഇവിടെ വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയത്. ദുബൈ ചെയ്യുന്നതെന്തും അതിശയകരവും ആകർഷകവുമാണ്.
അതിനാൽതന്നെ ദുബൈയുടെ നേട്ടങ്ങളിൽ എനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. 15 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് ക്രിസ്റ്റ്യാനോ അൽ വസ്ൽ പ്ലാസയിൽനിന്ന് മടങ്ങിയത്.
തുടർന്ന് പാം ടവറിലെ 'ഓറ സ്കൈപൂളി'ന് സമീപം ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിെൻറ ചിത്രം ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി ബുർജ് ഖലീഫയിൽ പേര് തെളിയിച്ചാണ് അദ്ദേഹം ജീവിതപങ്കാളി ജോർജീന റോഡ്രിഗസിന് ജന്മദിനാശംസ നേർന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് ഹംദാൻ എന്നിവരെ ക്രിസ്റ്റ്യാനോ സന്ദർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.