ദുബൈ: വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനായി നൂറുകണക്കിന് ആകർഷണീയതകൾ ദുബൈ നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. വേനൽക്കാലമായതോടെ നിരവധി വിനോദസഞ്ചാരികളാണ് നഗരത്തിലെ കടൽ ഉല്ലാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഇത്തരക്കാർക്കായി ദുബൈ മറീനയിൽ ഉല്ലസിക്കാൻ ജെറ്റ് കാറുകൾ കൂടി എത്തിച്ചേർന്നിരിക്കുകയാണ്. ശനിയാഴ്ച ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങൾ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
‘വാട്ടർ ലിങ്ക്’ എന്ന കമ്പനിയാണ് ഏഴു തരം ജെറ്റ് കാറുകൾ നീറ്റിലിറക്കിയത്. 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ജെറ്റ് കാറുകൾ വാടകക്ക് ലഭിക്കും. കടലിൽ സുരക്ഷിതമായി സഞ്ചരിക്കാനും മികച്ച ചിത്രങ്ങൾ പകർത്താനും ഉപകരിക്കുന്നതാണിത്.
അത്യാഡംബര വിനോദ ഉപാധിയെന്ന എന്ന നിലയിൽ ടിക്കറ്റ് നിരക്ക് കൂടുതലാണ്. 15 മിനിറ്റിന് 270 യു.എസ് ഡോളറാണ് നിരക്ക്. 30 മിനിറ്റ്, ഒരു മണിക്കൂർ പാക്കേജുകളുമുണ്ട്. ഐൻ ദുബൈ അടക്കം ദുബൈയിലെ പ്രധാനപ്പെട്ട കാഴ്ചകൾ കണ്ടുകൊണ്ട് കടലിൽ സഞ്ചരിക്കാനുള്ള അവസരം കൂടിയാണ് ദുബൈ മറീനയിലെ ജെറ്റ് കാറുകൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.