ദുബൈ: മുൻ വർഷങ്ങളിലെപോലെ വിവിധ രാജ്യക്കാരായ നിരവധി ആളുകൾക്ക് ദൈനംദിനം ഇഫ്താർ വിരുന്നൊരുക്കി ഈ വർഷവും ദുബൈ മർകസ്. റമദാൻ ഒന്നു മുതൽ അബൂ ഹൈലിലെ ആസ്ഥാനത്ത് നടന്നുവരുന്ന സമൂഹനോമ്പുതുറയിൽ ഇതുവരെ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. റമദാൻ അവസാനം വരെ നോമ്പുതുറ തുടരുമെന്ന് മർകസ് അധികൃതർ അറിയിച്ചു. രാജ്യത്തെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ദുബൈ ചാരിറ്റി അസോസിയേഷന്റെ സഹകരണത്തോടെയാണ് സമൂഹ നോമ്പുതുറ നടന്നുവരുന്നത്. മുൻ വർഷങ്ങളിലും ഇത്തരത്തിൽ സമൂഹ നോമ്പുതുറ മർകസിൽ നടന്നിരുന്നു. ഐ.സി.എഫ്, ആർ.എസ്.സിയുടെ നേതൃത്വത്തിലുള്ള വളന്റിയർമാരാണ് വിപുലമായ നോമ്പുതുറക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.