ദുബൈ: ഓർമശക്തിയിൽ വിസ്മയം കാണിക്കുകയാണ് ദുബൈയിലെ മലയാളി കുരുന്നുകൾ. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിെൻറ 'ഓർമ ശക്തിമാൻമാരുടെ' പട്ടികയിൽ രണ്ട് മലയാളി കുട്ടികൾകൂടി ഇടംപിടിച്ചു. കോഴിക്കോട് അത്തോളി ഉണ്ണ്യംകണ്ടി സാനിയാസിെൻറയും എരഞ്ഞിക്കൽ പുളിയക്കാടി ഷംലിയുടെയും മകൻ ആദമും കോഴിക്കോട് വടകര സ്വദേശി ഫിറോസിെൻറയും നസിഹയുടെയും മകൾ മൻഹ ഫാത്തിമയുമാണ് ഓർമശക്തി തെളിയിച്ച് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്.
ദുബൈ ജെംസ് ലെഗസി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ആദം. 52 തരം പഴങ്ങൾ, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ശാസ്ത്രനാമം ഒരു മിനിറ്റ് 23 സെക്കൻഡിൽ ഓർത്തെടുത്താണ് ആദം റെക്കോഡ് കരസ്ഥമാക്കിയത്. മൂന്നുമാസ പരിശ്രമത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. ഉമ്മയുടെയും സഹോദരി ഹയയുടെയും പ്രോത്സാഹനമാണ് പ്രചോദനമായത്.
വായനയും ഫുട്ബാളുമാണ് ആദമിെൻറ ഇഷ്ടവിനോദങ്ങൾ. ബുക് ഓഫ് റെക്കോഡ്സിെൻറ വാർത്ത ശ്രദ്ധയിൽപെട്ട ഷംലിയാണ് മകനെ ഇതിന് പ്രേരിപ്പിച്ചത്. കാറിെൻറ ബ്രാൻഡ് നെയിമുകൾ പഠിപ്പിക്കാനായിരുന്നു ആദ്യ ശ്രമം. ഒടുവിൽ ആദമിെൻറ ഇഷ്ടത്തിന് പഴം, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ശാസ്ത്രനാമം പഠിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അവധിക്കാലത്ത് നടന്ന സ്പീച്ച് മത്സരത്തിെൻറ ഉള്ളടക്കം അതിവേഗം മനസ്സിലാക്കിയതോടെയാണ് ആദമിെൻറ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ദുബൈ മുഹൈസിനയിലാണ് താമസം.
ദുബൈ ഗൾഫ് ഇന്ത്യൻ ഹൈസ്കൂളിലെ കെ.ജി 1 വിദ്യാർഥിനിയാണ് മൻഹ ഫാത്തിമ. 53 പക്ഷികൾ, 44 മൃഗം, 44 വാഹനം, 40 പഴം, 39 പച്ചക്കറി, 30 ലോഗോ, 30 അവയവം, 30 ദേശീയപതാക, 22 വ്യക്തി, 19 നിറം, ഗ്രഹങ്ങൾ എന്നിവയാണ് ഓർത്തെടുത്തത്. ഒന്ന് മുതൽ പത്ത് വരെയുള്ള നമ്പറുകൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി ഭാഷകളിലും നിമിഷങ്ങൾക്കുള്ളിൽ പറയും. 40 പൊതുവിജ്ഞാന ചോദ്യങ്ങൾക്കുള്ള ഉത്തരവും പറഞ്ഞാണ് മൻഹ റെക്കോഡ് ബുക്കിൽ ഇടംനേടിയത്.
രണ്ടാം വയസ്സിൽതന്നെ മൻഹയുടെ ഓർമശക്തി തിരിച്ചറിഞ്ഞിരുന്നു. വല്യുപ്പ കുഞ്ഞമ്മദിെൻറ ഖുർആൻ പാരായണം കേട്ട് അനുകരിക്കാൻ ശ്രമിച്ചിരുന്നു. ചില സൂക്തങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ പെെട്ടന്ന് മനസ്സിലാക്കുകയും മനഃപാഠമാക്കി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.