ദുബൈയിൽ മിനി ബസ് അപകടം: എട്ടു മരണം

ദുബൈ: ഒരു അപകടത്തിന്‍റെ നടുക്കം വിട്ടുമാറും മുൻപേ ദുബൈയെ കണ്ണീരിലാഴ്ത്തി വീണ്ടും വാഹന ദുരന്തം. തിങ്കളാഴ്ച രാ വിലെ മുഹമ്മദ് ബിൻ സായിദ് റോഡിൽ മിനി ബസ് അപകടത്തിൽപ്പെട്ട് എട്ടു പേരാണ് മരണപ്പെട്ടത്. ആറുപേരുടെ നില ഗുരുതരമാണ ്. മരിച്ചവരെല്ലാം ഏഷ്യൻ തൊഴിലാളികളാണ്.

ഷാർജ റൂട്ടിൽ മിർദിഫ് സിറ്റി സ​െൻററിനടുത്തായാണ് നിർത്തിയിട്ടിരുന്ന ട്രക്കിനു പിറകിൽ ബസ് ചെന്നിടിച്ചത്. ഡ്രൈവറും 13 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ആറു പേർ നേപ്പാൾ സ്വദേശികളാണ്. ഒാരോ ഇന്ത്യൻ, പാകിസ്താൻ സ്വദേശികളും ഉണ്ട്. ഗുരുതര പരിക്കേറ്റ അഞ്ച് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ൈഡ്രവറും ഏഴു യാത്രക്കാരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.

പുലർച്ചെ 4.54നാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ഇന്ത്യക്കാരാണ് മരണപ്പെട്ടത് എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. പേരിലെ സാമ്യം മൂലം നേപ്പാൾ സ്വദേശികളെ ഇന്ത്യക്കാരായി തെറ്റിദ്ധരിക്കുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലെ സംഘം റാഷിദ് ആശുപത്രിയിലും പൊലീസ് ആസ്ഥാനത്തും സഹായ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു.

Tags:    
News Summary - Dubai Minibus Accident; 8 Death -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.