അല്‍ ഖസബയിലും ദുബൈ വിമാനത്താവളത്തിലും  ആര്‍.വി.എം സ്ഥാപിച്ചു

ഷാര്‍ജ: ഷാര്‍ജയുടെ പ്രധാന വിനോദ-വിശ്രമ കേന്ദ്രമായ അല്‍ ഖസബയിലും ദുബൈ വിമാനതാവളം ടെര്‍മിനല്‍ മൂന്നിലും റിവേഴ്സ് വെന്‍ഡിംഗ് യന്ത്രങ്ങള്‍ ( ആര്‍.വി.എം) സ്ഥാപിച്ചതായി 'ബിയാ' അധികൃതര്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജന രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും ലോകത്തിന് തന്നെ മാതൃകയായി ഷാര്‍ജ നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബിയാ. 

യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലും ബിയാ പ്രവര്‍ത്തിക്കുന്നുണ്ട്. 33,000 ശേഖരണ യൂണിറ്റുകളാണ് ഇതിന് കീഴിലുള്ളത്. അബുദാബി സുസ്ഥിരതാ വാരത്തില്‍ ബിയായുടെ പ്രവര്‍ത്തനം ഏറെ ഫലം കണ്ടിരുന്നു. യു.എ.ഇയിലെ ജനങ്ങള്‍ക്കിടയില്‍ പുനരുല്‍പ്പാദന ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച ഒരു സവിശേഷമായ സാമൂഹിക പ്രവര്‍ത്തന പദ്ധതിയാണ് സുസ്ഥിരതാ വാരം. അഞ്ച് മാസം കൊണ്ട് ഈ രംഗത്തേക്ക് പൊതുജനങ്ങളെ അടുപ്പിച്ച് നിറുത്താനും ഈ മേഖലയിലുള്ള പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുമുള്ള ബിയായുടെ ശ്രമങ്ങള്‍ വന്‍ വിജയമായിരുന്നു. ഷാര്‍ജ സര്‍വകലാശാല, ദിബ്ബ അല്‍ ഹിസന്‍ നഗരസഭ എന്നിവിടങ്ങളിലും ബിയായുടെ ആര്‍.വി.എം യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

Tags:    
News Summary - dubai mrv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.