ദുബൈ: കോവിഡിനെതിരെ കർമയുദ്ധം തുടരുന്ന ദുബൈയിൽ തുടരുന്ന ദേശീയ അണുനശീകരണ യജ്ഞത്തിന് പിന്തുണയുമായി എനർജി ഗ്രൂപ്പായ എനോക്ക്. എനോക്കിെൻറ ഡിജിറ്റൽ ഇന്ധന വിതരണ വിഭാഗമായ എനോക് ലിങ്ക് മാർച്ച് 31 മുതൽ എമിറേറ്റിലെ അണുനശീകരണ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ദുബൈയിലെ അണുനാശിനി പ്രവർത്തനത്തിന് ദുബൈ മുനിസിപ്പാലിറ്റിക്ക് 30,000 ലിറ്ററിലധികം ഇന്ധനം നൽകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഇതിെൻറ ഭാഗമായി സമർപ്പിത ഡെലിവറി ട്രക്കുകൾ വഴി ദുബൈ മുനിസിപ്പാലിറ്റിയുടെ 140 വാഹനങ്ങൾക്കും 62 അണുനശീകരണ ഉപകരണങ്ങൾക്കും ആവശ്യമായ ഇന്ധനം നിറക്കാൻ കഴിഞ്ഞു. ഈ പിന്തുണ മൂലം സർവിസ് സ്റ്റേഷനുകളിലേക്കുള്ള ഗതാഗതം ഉൾപ്പെടെയുള്ള സഞ്ചാരത്തിന് വേണ്ട 152 മണിക്കൂറിലധികം ലാഭിക്കാൻ സഹായിച്ചു. ഇത്രയും അധികസമയം അണുനശീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനും സഹായകരമായി.
ദുബൈയുടെയും യു.എ.ഇ സർക്കാറിെൻറയും ദേശീയ ലക്ഷ്യങ്ങളെ പിന്തുണക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഓർഗനൈസേഷനുകൾക്ക് സൗകര്യപ്രദവും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നതുമായി ഇന്ധന സേവനങ്ങൾ നൽകുന്നതിനാണ് എനോക്ക് ലിങ്ക് രൂപകൽപന ചെയ്തത്. എല്ലാ വ്യാവസായിക മേഖലകളിലും ഇതിെൻറ പ്രയോജനം ലഭ്യമാക്കുന്നുണ്ട്. ഈ മഹാമാരിയെ ചെറുക്കുന്നതിന് യു.എ.ഇ സർക്കാറിനെ പിന്തുണക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഈ സംരംഭം അടിവരയിടുന്നു - ഇനോക്ക് ഗ്രൂപ് സി.ഇ.ഒ സെയ്ഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു.
62 ജനറേറ്ററുകളും അണുനാശിനി ഉപകരണങ്ങളും ഉൾപ്പെടെ 20,000 ലിറ്ററോളം പെട്രോളും 8,000 ലിറ്റർ ഡീസലും ദുബൈ മുനിസിപ്പാലിറ്റിക്ക് വേണ്ടി ഇതിനകം കമ്പനി നൽകി. ഡ്രൈവർമാരുടെയും സഹായികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ദുബൈ മുനിസിപ്പാലിറ്റിയുടെ ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടി ആദ്യ രണ്ടാഴ്ചയായി എനോക്ക് ലിങ്കിൽ നിന്നുള്ള 12 ഓളം ഉദ്യോഗസ്ഥർ എല്ലാ ദിവസവവും പ്രവർത്തിച്ചിരുന്നു. സാമൂഹിക അകലം പാലിക്കുകയും ആരോഗ്യ അധികൃതർ പുറപ്പെടുവിച്ച മറ്റ് മാർഗ നിർദേശങ്ങൾ പാലിച്ചുമായിരുന്നു പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.