വ്യവസായ സംരംഭങ്ങളെ ലക്ഷ്യംവെച്ച്​ പരിസ്ഥിതി കാമ്പയിൻ

ദു​ബൈ: പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കു​ന്ന​തി​ന്​ വ്യ​വ​സാ​യ, സേ​വ​ന​സം​രം​ഭ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തി​ന്​ കാ​മ്പ​യി​നു​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. എ​മി​റേ​റ്റി​ലെ 500 വ്യ​വ​സാ​യ, സേ​വ​ന സം​രം​ഭ​ങ്ങ​​ൾ​ക്കാ​ണ്​ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ​പ​രി​സ്ഥി​തി സൗ​ഹൃ​ദ, സാ​​ങ്കേ​തി​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്ത്​ നി​ല​വി​ലു​ള്ള പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ന്​ നി​ർ​ദേ​ശി​ക്കു​ന്ന കാ​മ്പ​യി​ൻ സ​ർ​ക്കാ​റി​ന്‍റെ സു​സ്ഥി​ര ല​ക്ഷ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

എ​മി​റേ​റ്റി​ലെ സു​സ്ഥി​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ ശ്ര​മ​ങ്ങ​ളെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്​ കാ​മ്പ​യി​നെ​ന്ന്​ പ​രി​സ്ഥി​തി സു​സ്ഥി​ര​ത വ​കു​പ്പ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ആ​യി​ഷ അ​ൽ മു​​​ഹൈ​രി പ​റ​ഞ്ഞു. യു.​എ.​ഇ​യു​ടെ പ​രി​സ്ഥി​തി ച​ട്ട​ക്കൂ​ടി​ന്​ അ​നു​സൃ​ത​മാ​യാ​ണ്​ കാ​മ്പ​യി​ൻ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്ക​ലും സു​സ്ഥി​ര പ​രി​സ്ഥി​തി ഉ​റ​പ്പു​വ​രു​ത്ത​ലു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തോ​ടൊ​പ്പം ദേ​ശീ​യ വാ​യു ഗു​ണ​നി​ല​വാ​ര അ​ജ​ണ്ട-2031​ന്‍റെ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നും കാ​മ്പ​യി​ൻ വ​ലി​യ സം​ഭാ​വ​ന​യ​ർ​പ്പി​ക്കും -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി വ്യ​വ​സാ​യ, സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ​രി​സ്ഥി​തി അ​വ​ബോ​ധ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​കൃ​തി​ക്ക്​ ദോ​ഷം ചെ​യ്യു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സാ​​ങ്കേ​തി​ക ഗൈ​ഡ​ൻ​സു​ക​ളു​മാ​ണ്​ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം മാ​ത്രം മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ എ​മി​റേ​റ്റി​ലെ അ​യ്യാ​യി​ര​ത്തി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ 7,000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ ല​ക്ഷ്യ​മി​ട്ട​ത്.

Tags:    
News Summary - Dubai Municipality Launches Environmental Awareness Campaign for 500 Enterprises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.